Photo | https:||twitter.com|JSKfilmcorp
തെന്നിന്ത്യൻ സിനിമാ താരം ആനന്ദി വിവാഹിതയായി. സഹസംവിധായകനായ സോക്രട്ടീസ് ആണ് വരൻ. വാറങ്കല്ലിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
തെലുങ്ക് ചിത്രമായ ബസ് സ്റ്റോപ്പിലൂടെ അഭിനയരംഗത്തേക്ക് എത്തിയ രക്ഷിത എന്ന ആനന്ദി കയൽ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. മാരി ശെൽവരാജിന്റെ പരിയേറും പെരുമാൾ എന്ന ചിത്രത്തിലെ നായികാ കഥാപാത്രവും ഏറെ പ്രശംസ നേടി. തൃഷ ഇല്ലാന നയൻതാര, വിസാരണൈ എന്നിവയാണ് മറ്റ് ചിത്രങ്ങൾ.
ഇത് കൂടാതെ ആനന്ദി നായികയായെത്തുന്ന പത്തോളം ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ്.
Content Highlights : South Indian Actress Anandhi ties knot with Socrates
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..