കൊല്‍ക്കത്ത : ബംഗാള്‍ സിനിമയിലെ ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ഭാര്യ ദീപ ചാറ്റര്‍ജി (83) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

മുന്‍ബാഡ്മിന്റണ്‍ താരമാണ് ദീപ ചാറ്റര്‍ജി. ദുര്‍ഗ, ബിലോംബിതോ ലോയ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1960-ലായിരുന്നു സൗമിത്ര ചാറ്റര്‍ജിയെ വിവാഹം കഴിക്കുന്നത്. പൗലമി, സൗഗത എന്നിവരാണ് മക്കള്‍. 

കഴിഞ്ഞ വര്‍ഷം നവംബര്‍ 5-നായിരുന്നു സൗമിത്ര ചാറ്റര്‍ജി അന്തരിച്ചത്. കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു മരണം. 

Content Highlights: Soumitra Chatterjee's wife Deepa Chatterjee passed away in Kolkata