ഗസ്റ്റ് എട്ടിന്‌ ജന്മദിനം ആഘോഷിക്കുന്ന ഫഹദ് ഫാസിലിന് ആശംസുകളുമായി ഉറ്റസുഹൃത്ത് സൗബിന്‍ ഷാഹിര്‍. ഫഹദിനൊപ്പമുള്ള ഒരു പഴയകാലചിത്രം പങ്കുവെച്ചാണ് സൗബിന്റെ ആശംസ. 

'ആജീവനാന്തം കൂടെയുണ്ടായ ചങ്ങാതിക്ക് ആജീവനാന്തം സ്‌നേഹവും സന്തോഷവും ആശംസിക്കുന്നു.. ഹാപ്പി ബര്‍ത്ത്‌ഡേ ഷാനു...' സൗബിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

fahad faasil

സംവിധായകന്‍ ഫാസിലിന്റെ മകനായ ഫഹദും സിനിമയില്‍ സംവിധാന സഹായിയായി വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള സൗബിനും പണ്ടേ സുഹൃത്തുക്കളാണ്. കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലെ സെറ്റില്‍ വെച്ചെടുത്ത ചിത്രമാണിത്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രം ഫഹദിന്റെ ആദ്യസിനിമയായിരുന്നു. സൗബിനും ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലെത്തിയിരുന്നു. സൗബിന്റെ അച്ഛന്‍ ബാബു താഹിര്‍ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളറായി പ്രവൃത്തിച്ചിരുന്നു. 2002 ഏപ്രില്‍ 12നാണ് ചിത്രം റിലീസായത്.

Content Highlights : soubin shahir wishes fahad faasil happy birthday august 8