സൗബിന് ഇത് ഇരട്ട സന്തോഷത്തിന്റെ കാലമാണ്.  കന്നി സംവിധാന സംരംഭമായ പറവ ഉജ്വല വിജയം കൈവരിച്ചതിന് തൊട്ടുപിറകെ പുറത്തുവരുന്നത് സൗബിന്റെ വിവാഹവാര്‍ത്തയാണ്. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.

ദുബായില്‍ പഠിച്ചു വളര്‍ന്ന ജാമിയ കുറച്ചുകാലം ശോഭ ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്നു. ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വളരെ ലളിതമായിരുന്നു ചടങ്ങുകള്‍. മോതിരമാറ്റത്തിന്റെ ചിത്രങ്ങള്‍ നേരത്തെ ചില വെബ്സൈറ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. വിവാഹ തിയ്യതി തീരുമാനിച്ചിട്ടില്ലെന്ന് സൗബിന്റെ അച്ഛന്‍ ബാബു ഷാഹിര്‍ പറഞ്ഞു.

ഫഹദ് നായകനായ ഫാസിലിന്റെ കൈയെത്തും ദൂരത്തില്‍ അതിഥിതാരമായാണ് സൗബിന്‍ സിനിമാരംഗത്തെത്തിയത്. മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, പ്രേമം, ചാര്‍ലി, തുടങ്ങിയവയായിരുന്നു ശ്രദ്ധേയമായ ചിത്രങ്ങള്‍. പറവയിലൂടെ സംവിധാനരംഗത്തുമെത്തി.

Content Hightlights: Soubin shahir, Jamia Zaheer Soubin Shahir Wedding