സൗബിൻ ഷാഹിറിനെ നായകനാക്കി സിദ്ധാർഥ് ഭരതൻ്റെ സംവിധനത്തിൽ സ്ട്രൈറ്റ് ലൈൻ സിനിമാസ് നിർമ്മിച്ച ജിന്നിൻ്റെ റീലീസ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു.
സ്ട്രൈറ്റ് ലൈൻ സിനിമാസിനെതിരായി കാർത്തിയുടെ കൈദി എന്ന സിനിമയുടെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് നൽകിയ കേസിലാണു മദ്രാസ് ഹൈക്കോടതി ജഡ്ജ, ജസ്റ്റീസ് രാധാകൃഷ്ണൻ സ്റ്റേ വിധിച്ചത്.
വൻ വിജയമായിരുന്ന കൈദിയുടെ ലാഭവിഹിതം (ഓവർ ഫ്ളോ) പല തവണ ആവശ്യപ്പെട്ടിട്ടും കരാർ പ്രകാരം നൽകാത്തതിനെ തുടർന്നാണ് തങ്ങൾ സ്ട്രൈറ്റ് ലൈൻ സിനിമാസിനെതിരെ കോടതിയെ സമീപിച്ചതെന്ന് ഡ്രീം വാരിയർ പിക്ചേഴ്സ് വക്താക്കൾ അറിയിച്ചു. കൈദിയുടെ കേരളത്തിലെ വിതരണക്കാർ സ്ട്രൈറ്റ് ലൈൻ സിനിമാസായിരുന്നു.
Content Highlights: Soubin Shahir Sidharth Bharathan Jinn Madras High court stays Release of the Movie