Djinn
സ്ട്രൈറ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വി.കെ, മനു വലിയവീട്ടില്‍ എന്നിവര്‍ നിര്‍മ്മിച്ച് സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത ജിന്ന് ഡിസംബര്‍ 30 റിലീസ് ചെയ്യും. സൗബിന് സാഹിര്‍ നായകനാകുന്ന ചിത്രം ലാലപ്പന് എന്ന മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് വരച്ചു കാണിക്കുന്നത്. സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രന്, ഷൈന്‍ ടോം ചാക്കോ, നിഷാന്ത് സാഗര്‍, സാബു മോന്, ലിയോണ ലിഷോയ്, ഷറഫുദ്ദീന്, കെപിഎസി ലളിത, ജഫാര്‍ ഇടുക്കി തുടങ്ങിയവര്‍ അഭിനയിക്കുന്നു.
കലി എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന് ആണ്. സംഗീതം പ്രശാന്ത് പിള്ള. മൃദുല്‍ വി നാഥ്, ചിത്രാംഗത കുറുപ്പ്, ബിജോയീ ബിച്ചു, നദീം, ജോഷ്വിന് ജോയ് എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. ജംനീഷ് തയ്യില്‍ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
എഡിറ്റര്‍- ദീപു ജോസഫ്, ആര്‍ട്ട് - ഗോകുല്‍ ദാസ്, അഖില്‍ രാജ്, കോസ്റ്റ്യും- മഷര്‍ ഹംസ, മേയ്കേപ്പ് ആര്,ജി വയനാടന്‍. പ്രൊഡക്ഷന്‍ കോണ്ട്രോളര് മനോജ് കാരന്തൂര്‍. പിആര്‍ഒ- വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ്ങ് സ്ട്രാറ്റജി- കണ്ടെന്റ് ഫാക്ടറി മീഡിയ. സ്ട്രൈറ്റ് ലൈന്‍ സിനിമാസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
Content Highlights: Soubin Shahir sidharth bharathan Djinn to release on December 30
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..