സൗബിൻ ഷാഹിർ| Photo: Special arrangement
സൗബിൻ സാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് " മ്യാവൂ " എന്നു പേരിട്ടു. 'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യൻ' എന്നീ സൂപ്പർഹിറ്റ് വിജയ് ചിത്രങ്ങൾ ശേഷം ലാൽജോസി നുവേണ്ടി ഡോ. ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന " മ്യാവൂ " എന്ന സിനിമയിൽ സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ കൂടാതെ സലിംകുമാർ, ഹരിശ്രീ യൂസഫ് തുടങ്ങിയവർക്കൊപ്പം മൂന്നു കുട്ടികളും അഭിനയിക്കുന്നു.
"A man who carries a cat by the tail learns something he can learn in no other way.” Mark Twain ❤️ നമ്മുടെ സിനിമക്ക്...
Posted by Laljose on Saturday, 19 December 2020
ലെെൻ പ്രൊഡ്യുസർ-വിനോദ് ഷൊർണ്ണൂർ, കല-അജയൻ മങ്ങാട്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂം ഡിസെെൻ-സമീറ സനീഷ്, സ്റ്റിൽസ്-ജയപ്രകാശ് പയ്യന്നൂർ, എഡിറ്റർ-രഞ്ജൻ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രഘു രാമ വർമ്മ,പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത്ത് കരുണാകരൻ.പൂർണ്ണമായും ദുബായിൽ ചിത്രീകരിക്കുന്ന "മ്യാവൂ "എൽ ജെ ഫിലിംസ് തിയ്യേറ്ററിലെത്തിക്കുന്നു. വാർത്ത പ്രചരണം-എ എസ് ദിനേശ്.
Content Highlights: Soubin Shahir, Laljose Movie, Mamta Mohandas, Myavoo
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..