'ചൂയിങ്ഗം ചവിട്ടി'; 'അയല്‍വാശി'യിലെ വീഡിയോ ഗാനം പുറത്തിറങ്ങി


1 min read
Read later
Print
Share

ഗാനത്തിൽ നിന്നും | photo: screen grab

സൗബിന്‍ ഷാഹിര്‍, ബിനു പപ്പു, നസ്ലിന്‍, നിഖില വിമല്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന 'അയല്‍വാശി'യിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ജേക്‌സ് ബിജോയ് സംഗീതം നല്‍കിയിരിക്കുന്ന പാട്ടിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് Mu.Ri ആണ്. അഖില്‍ ജെ. ചാന്ദ്, മുഹ്‌സിന്‍ പരാരി, ജേക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച 'ചൂയിങ്ഗം ചവിട്ടി' എന്ന തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ഗാനത്തിന്റെ നേരത്തെയിറങ്ങിയ ലിറിക്കല്‍ വീഡിയോ ശ്രദ്ധ നേടിയിരുന്നു. നവാഗതനായ ഇര്‍ഷാദ് പരാരിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഒരു മുഴുനീള ഫാമിലി കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. തല്ലുമാലയുടെ വിജയത്തിനുശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് 'അയല്‍വാശി' നിര്‍മിക്കുന്നത്. തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളായ മുഹ്‌സിന്‍ പരാരിയും 'അയല്‍വാശി'യുടെ നിര്‍മാണ പങ്കാളിയാണ്.

ജഗദീഷ്, കോട്ടയം നസീര്‍, ഗോകുലന്‍, ലിജോ മോള്‍ ജോസ്, അജ്മല്‍ ഖാന്‍, സ്വാതി ദാസ്, അഖില ഭാര്‍ഗവന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സജിത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിങ് -സിദ്ദിഖ് ഹൈദര്‍, പ്രൊജക്ട് ഡിസൈന്‍ -ബാദുഷ, മേക്കപ്പ് -റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം -മഷാര്‍ ഹംസ, പി.ആര്‍.ഒ -എ. എസ്. ദിനേശ്, മീഡിയ പ്രമോഷന്‍ -സീതാലക്ഷ്മി, മാര്‍ക്കറ്റിങ് & മാര്‍ക്കറ്റിങ് പ്ലാന്‍ -ഒബ്‌സ്‌ക്യൂറ, ഡിസൈന്‍ -യെല്ലോ ടൂത്ത്. പെരുന്നാള്‍ റിലീസായി ഏപ്രില്‍ 21-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.

Content Highlights: soubin shahir in ayalvashi new video song released

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
KAJOL

1 min

‘ജീവിതത്തിലെ കഠിനമായ പരീക്ഷണം നേരിടുന്നു’; ഇടവേള എടുക്കുന്നുവെന്ന് കജോൾ, പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു

Jun 9, 2023


അപകട സ്ഥലത്ത് നിന്നുള്ള ദൃശ്യം

1 min

ധ്യാൻ ശ്രീനിവാസന്റെ സിനിമയുടെ ലൊക്കേഷനിൽ വാഹനാപകടം

Jun 9, 2023


KAJOL

1 min

സമൂഹമാധ്യമങ്ങളിൽ നിന്നും 'ഇടവേള'യെടുത്ത കജോൾ തിരികെയെത്തി; നേരിട്ട 'പരീക്ഷണം' വെളിപ്പെടുത്തി താരം 

Jun 9, 2023

Most Commented