'അയൽവാശി' ഫസ്റ്റ് ലുക്ക് പോസ്റ്റർ | photo: special arrangements
സൗബിൻ ഷാഹിർ, ബിനു പപ്പു, നസ്ലിൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'അയൽവാശി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഫാമിലി കോമഡി എന്റർടെയിനറാണ്. നിഖില വിമലാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
തല്ലുമാലയ്ക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രമാണിത്. തിരക്കഥാകൃത്ത് മുഹസിൻ പരാരിയും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. പൃഥ്വിരാജ് ഒരുക്കിയ ലൂസിഫറിൽ സംവിധാന സഹായിയായി പ്രവർത്തിച്ചയാളാണ് 'അയൽവാശി'യുടെ സംവിധായകൻ ഇർഷാദ് പരാരി.
സൗബിനും നിഖില വിമലും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും അയൽവാശിക്കുണ്ട്. ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ, ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സിദ്ധിഖ് ഹൈദറാണ്. ജേക്സ് ബിജോയാണ് സംഗീതം.
പ്രൊജക്ട് ഡിസൈൻ -ബാദുഷ, മേക്കപ്പ് -റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം -മഷാർ ഹംസ, പി.ആർ.ഓ -എ.എസ്. ദിനേശ്, മീഡിയ പ്രെമോഷൻ -സീതാലക്ഷ്മി, മാർക്കറ്റിങ് & മാർക്കറ്റിങ് പ്ലാൻ -ഒബ്സ്ക്യുറ, ഡിസൈൻ -യെല്ലോ ടൂത്ത്. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.
Content Highlights: soubin nikhila vimal binu pappu together in ayalvashi movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..