സംസ്‌കൃത സിനിമ സൂര്യകാന്തയുടെ പ്രദര്‍ശനം കൊച്ചിയില്‍ നടന്നു. കഥകളി പ്രമേയമാകുന്ന ചിത്രത്തില്‍ മക്കളാല്‍ അവഗണിക്കപ്പെടുന്ന വൃദ്ധ ദമ്പതികളുടെ ജീവിതകഥയാണ് പറയുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് എം. സുരേന്ദ്രന്‍ ആണ്.

പ്രായമായപ്പോള്‍ മക്കളുടെ സംരക്ഷണം ലഭിക്കാതെ പോകുന്ന അവശ കലാകാരന്മാരായ ദമ്പതികളാണ് നാരായണനും ജാനകിയും. കഥകളിയുടെ ലോകത്ത് തിളങ്ങി നിന്നിരുന്ന പഴയകാല ഓര്‍മകള്‍ മാത്രമാണ് അവരുടെ സമ്പാദ്യം. 

കൊച്ചി സിനിപോളിസില്‍ നടന്ന സൂര്യകാന്തയുടെ ആദ്യ പ്രദര്‍ശനത്തില്‍ സംവിധായകന്‍ സുരേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് ഹെബാറും സിമി ബൈജുവും മറ്റ് അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.