ചിത്രത്തിന്റെ പോസ്റ്റർ | photo: special arrangements
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം 'വിടുതലൈ പാര്‍ട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 31-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ജയമോഹന്‍ രചിച്ച 'തുണൈവന്‍' എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്യുക.
ആര്‍.ആര്‍.ആര്‍., വിക്രം എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്ത എച്ച്.ആര്‍. പിക്‌ചേഴ്‌സ് ആണ് 'വിടുതലൈ പാര്‍ട്ട് 1' വിതരണം ചെയ്യുന്നത്. കേരളത്തില്‍ ഇരുന്നൂറോളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
'അസുരന്' ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദക്ഷിണേന്ത്യയിലെ പ്രമുഖ നിര്‍മാതാവ് എല്‍റെഡ് കുമാറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ആര്‍.എസ്. ഇന്‍ഫോടെയ്ന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്.
വിജയ് സേതുപതി അധ്യാപകനായും സൂരി പൊലീസ് ഉദ്യോഗസ്ഥനായും എത്തുന്ന 'വിടുതലൈ' രണ്ട് ഭാഗങ്ങളായാണ് എത്തുന്നത്. ഇളയരാജയാണ് സംഗീതം. വേല്‍രാജാണ് ഛായാഗ്രഹണം. എഡിറ്റിങ്- ആര്‍. രാമര്‍, ആക്ഷന്‍ -പീറ്റര്‍ ഹെയ്ന്‍, കലാസംവിധാന -ജാക്കി, പി.ആര്‍.ഒ -പ്രതീഷ് ശേഖര്‍.
Content Highlights: soori vijay sethupathi in viduthalai part 1 release date announced
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..