മമ്മൂട്ടി ആരാധകനായി വേഷമിടാൻ ഒരുങ്ങി തമിഴ് നടൻ സൂരി. തമിഴ് ബിഗ് ബോസ് ഫെയിം മുഗേൻ റാവു കേന്ദ്ര കഥാപാത്രമാകുന്ന വേലനിലാണ് താരം കടുത്ത മമ്മൂട്ടി ആരാധകനായി എത്തുന്നത്. കവിൻ മൂർത്തി എന്ന നവാ​ഗത സംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

മമ്മൂക്ക ദിനേശൻ എന്നാണ് സൂരി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കഥാപാത്രത്തിനായി സൂരി മലയാളം പഠിച്ചുവെന്ന് സംവിധായകൻ പറയുന്നു. പൊള്ളാച്ചിയാണ് കഥാപശ്ചാത്തലം.

പാലക്കാട്ടുകാരനായാണ് സൂരി ചിത്രത്തിൽ വേഷമിടുന്നത്. അയ്യപ്പനും കോശിയിലെ പൃഥ്വിരാജിന്റേതിന് സമാനമായ മുണ്ടും ജൂബ്ബയുമാണ് ചിത്രത്തിൽ സൂരിയുടെ വേഷമെന്നും സംവിധായകൻ മാധ്യമങ്ങളോട് വ്യക്തമാക്കി. 

പ്രഭു, തമ്പി രാമയ്യ, ഹരീഷ് പേരടി, ടിഎം കാർത്തിക് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ​ഗോപി സുന്ദറാകും സം​ഗീതം. ശരത് എഡിറ്റിങ്ങും ​ഗോപി ജ​ഗദീശ്വരം ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. 

Content Highlights : Soori to play a the role of mammootty fan in Mugen Rao's Velan