ഓടിടി റിലീസായി പ്രദർശനത്തിനെത്തി മികച്ച പ്രതികരണം കരസ്ഥമാക്കിയ തമിഴ് ചിത്രമാണ് സൂര്യ നായകനായെത്തിയ സൂരരൈ പോട്ര്. ചിത്രത്തിൽ നായികയായെത്തിയ അപർണ ബാലമുരളിയുടെ നായികാ കഥാപാത്രവും ഏറെ ശ്രദ്ധ നേടി. സൂര്യ അവതരിപ്പിച്ച മാരന്റെ ഭാര്യ ബൊമ്മിയുടെ വേഷമാണ് അപർണ കൈകാര്യം ചെയ്തത്. 

എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതകഥയാണ്  ചിത്രം പറയുന്നത്. സ്വന്തമായി ഒരു ബേക്കറി ബിസിനസ് തുടങ്ങി അത് വിജയത്തിലേക്ക് എത്തിച്ച വ്യക്തിയാണ്  ​ഗോപിനാഥിന്റെ ഭാര്യ ഭാർ​ഗവി. ഇപ്പോഴിതാ ഭാർ‌​ഗവിയുടെ ‘ബൺ വേൾഡ് ഐയ്യങ്കാർ’ ബേക്കറി 25 വർഷം പൂർത്തിയാക്കിയ സന്തോഷം പങ്കുവയ്ക്കുകയാണ് ​ഗോപിനാഥ്. 

സ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കാതെ അതിന്  സാക്ഷാത്കാരമേകിയ ജീവിത പങ്കാളിക്ക് അഭിനന്ദനവുമായാണ് ​ഗോപിനാഥിന്റെ ട്വീറ്റ്. എയർ ഡെക്കാൻ എന്ന ബഡ്ജറ്റ്  എയർലൈന് രൂപം നൽകാൻ ​ഗോപിനാഥൻ നേരിട്ട പ്രതിസന്ധികളിൽ താങ്ങും തണലും പിന്തുണയുമേകി നിന്നത് ഭാർ​ഗവിയായിരുന്നു.  ​ഭാർ​ഗവിയുടെ ബൺ വേൾഡ് ഏറെ പ്രശസ്തമാണ് തെന്നിന്ത്യയിൽ.

 

സുധാ കോങ്ക്രയാണ് സൂരരൈ പോട്ര് സംവിധാനം ചെയ്തത്. സൂര്യ, അപർണ ബാലമുരളി എന്നിവർക്കൊപ്പം വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വച്ച് ഉർവശിയും ചിത്രത്തിന്റെ ഭാ​ഗമായിരുന്നു.

Content Highlights : Soorari Pottru Movie Captain Gopinath Wife Bhargavi Bakery 25th Anniversary