
-
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനായി പ്രേക്ഷകരെ രസിപ്പിച്ച സൂരജ് തേലക്കാടിനെ അഭിനന്ദിച്ച് ഗിന്നസ് പക്രു.
''ഈ ചിത്രത്തില്‍ നിന്റെ മുഖമില്ല ....ശരീരം മാത്രം.... കുഞ്ഞപ്പന് എന്ന റോബര്‍ട്ടിന് വണ്ടി നീ എടുത്ത പ്രയത്നം.... പ്രിയ സൂരജ് അഭിനന്ദനങ്ങള്‍''- പക്രു ഫെയ്സ്ബുക്കില്‍ കുറിച്ചു.
നവാഗതനായ രതീഷ് ബാലകൃഷ്ണപൊതുവാള് സംവിധാനം ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് 2019 ല്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. സുരാജ് വെഞ്ഞാറമൂട്, സൗബിന് ഷാഹിര്‍, സൈജു കുറുപ്പ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് എന്ന റോബോട്ടാണ് പ്രേക്ഷകരെ ഏറ്റവും അതിശയിപ്പിച്ചത്.
ആരാണീ റോബോട്ട്? ഇത് മനുഷ്യനോ അതോ യന്ത്രമോ...? തുടങ്ങിയ സംശയങ്ങള്‍ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസ്സിലും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കുഞ്ഞപ്പനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. മിനിസ്ക്രീനിലെ കോമഡി ഷോകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് സൂരജ്.
Content Highlights:sooraj thelakkad actor, robot in android kunjappan Movie Guinness Pakru Praises
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..