-
സുശാന്ത് സിങ് രാജ്പുത്തിന്റെയും ദിഷ സാലിയന്റെയും മരണങ്ങളുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങൾക്കെതിരെ പോലീസിൽ പരാതി നൽകി നടൻ സൂരജ് പഞ്ചോളി. മുംബൈ വെർസോവ പോലീസ് സ്റ്റേഷനിലാണ് നടൻ പരാതി നൽകിയിരിക്കുന്നത്. ഇരുവരുടെയും മരണങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴച്ച് വ്യാജ വാർത്തകൾ പടച്ചുവിട്ടു എന്നാരോപിച്ച് ചില മാധ്യമങ്ങൾ, യൂട്യൂബ് ചാനലുകൾ എന്നിവയ്ക്കെതിരെയാണ് നടൻ പരാതി നൽകിയിരിക്കുന്നത്.
മുതിർന്ന ബിജെപി നേതാവ് നാരായൺ റാണെയുടെ ആരോപണങ്ങൾക്കു പിന്നാലെയാണ് സുശാന്തിന്റെയും ദിഷ സാലിയന്റെയും മരണങ്ങൾക്ക് നടൻ സൂരജിന് പങ്കുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. ജൂൺ 13ന് നടന്റെ വീട്ടിൽ പ്രസിദ്ധരായ ചിലരെ പങ്കെടുപ്പിച്ചുകൊണ്ട് പാർട്ടി നടന്നിരുന്നു. ആ പാർട്ടി എന്തിനായിരുന്നുവെന്നും ആരൊക്കെയാണ് വന്നതെന്നും നടനോടു ചോദിക്കണമെന്ന് റാണെ ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവെ പറഞ്ഞിരുന്നു.
എന്നാൽ പാർട്ടി നടന്നില്ലെന്നായിരുന്നു നടന്റെ പ്രതികരണം. ഇന്ത്യാ ടുഡേയോടു തന്നെയായിരുന്നു സൂരജ് പ്രതികരിച്ചത്. സുശാന്തിനെയും ദിഷയെയും ആദിത്യ താക്കറെയും ക്ഷണിച്ചുകൊണ്ട് പാർട്ടി നടത്തി എന്നെല്ലാമായിരുന്നു ആരോപണങ്ങൾ. ദിഷ സാലിയൻ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും അതിനു പിന്നിൽ സൂരജും മറ്റൊരു രാഷ്ട്രീയ നേതാവുമാണെന്നാണ് റാണെ ആരോപിച്ചത്. അതിനു ശേഷം 30ലധികം തവണ സുശാന്തിന്റെ കേസുമായി ബന്ധപ്പെടുത്തി തന്റെ പേര് പല മാധ്യമങ്ങളും ഉദ്ധരിച്ചു കണ്ടു. സുശാന്തിന്റെ കുടുംബമോ സുഹൃത്തുക്കളോ ആരും ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും നാരായൺ റാണെ മാത്രമാണ് ഇത്തരമൊരു ആരോപണമുന്നയിക്കുന്നതെന്നും സൂരജ് പഞ്ചോളി പ്രതികരിച്ചു.
അദ്ദേഹത്തിനൊന്നും നഷ്ടപ്പെടാനില്ല. തനിക്കാണെങ്കിൽ നഷ്ടപ്പെടാൻ ഒരുപാടുണ്ട്. വീട്ടിൽ പാർട്ടിയും നടന്നിട്ടില്ല, താനൊരു പാർട്ടിക്കും പോയിട്ടുമില്ല. തന്റെ വീട് പെന്റ്ഹൗസുമല്ല. ഒറ്റനില വീട്ടിലാണ് താൻ താമസിക്കുന്നത്. എട്ടു വർഷത്തിലധികമായി നിയമപോരാട്ടം നടത്തിവരുന്ന തന്റെ വ്യക്തിപരമായ കേസിനെക്കുറിച്ചും അന്വേഷിക്കുമെന്നൊക്കെയാണ് പറയുന്നത്. മറ്റൊരു ജോലിയുമില്ലാതെ ഈ വ്യജ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ അയയ്ക്കുന്നത് ആരെന്നറിയണം- സൂരജ് പഞ്ചോളി പറഞ്ഞു.
Content Highlights :sooraj pancholi files complaint against media and youtubers fake news linking with sushant disha death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..