-
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മുൻ മാനേജർ ദിഷ സാലിയനുമായി തനിക്ക് ബന്ധമുണ്ടെന്ന വാർത്തകൾ വാസ്തവവിരുദ്ധമെന്ന് നടൻ സൂരജ് പഞ്ചോളി. ദിഷയെ തനിക്ക് അറിയില്ലെന്നും സുശാന്തിന്റെ മരണശേഷമാണ് ദിഷയെ കുറിച്ച് താൻ അറിഞ്ഞതെന്നും സൂരജ് പഞ്ചോളി മുംബൈ ടൈംസിനോട് വ്യക്തമാക്കി.
സുശാന്ത് സിംഗ് രജ്പുതിന്റെ മുൻ മാനേജറായിരുന്ന ദിഷ സാലിയൻ സുശാന്ത് മരിക്കുന്നതിന് ഏതാനും ദിവസങ്ങൾ മുമ്പാണ് ആത്മഹത്യ ചെയ്തത്,. ദിഷ ഗർഭിണിയായിരുന്നുവെന്നും സൂരജിന്റെ കുഞ്ഞായിരുന്നു അതെന്നുമാണ് വാർത്തകൾ പ്രചരിച്ചത്. ഇക്കാര്യം സുശാന്തിന് അറിയാമായിരുന്നുവെന്നും സൂരജുമായി 2017 ൽ വഴക്ക് നിലനിന്നിരുന്നതിനാൽ ദിഷയുടെ വിഷയം പുറത്തറിയിക്കാൻ സുശാന്ത് ശ്രമിച്ചിരുന്നുവെന്നും പ്രചരിച്ചു.
സൽമാനാണ് സൂരജിനെ സംരക്ഷിച്ചിരുന്നതെന്നും വാർത്തകൾ പ്രചരിച്ചു. ഇതിനോടാണ് ഇപ്പോൾ സൂരജ് പ്രതികരിച്ചിരിക്കുന്നത്. സുശാന്തുമായുള്ള വിഷയം എന്താണ്. എനിക്ക് ഒരു പ്രശ്നവും സുശാന്തുമായി ഉണ്ടായിരുന്നില്ല. അത് ഞാൻ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. സൽമാന് എന്റെ ജീവിതത്തിൽ ഇടപെടേണ്ട ആവശ്യമെന്താണ്? അദ്ദേഹത്തിന് മറ്റൊരു വിഷയവുമില്ലേ ചെയ്യാൻ? ദിഷ ആരാണെന്ന് എനിക്ക് അറിയില്ല. ഞാനെന്റെ ജീവിതത്തിൽ ദിഷയെ കണ്ടിട്ടില്ല. സുശാന്തിന്റെ മരണത്തിന് ശേഷമാണ് അവരെക്കുറിച്ച് അറിയുന്നത്. ഇരു കുടുംബങ്ങളുടെയും ദുഖത്തിൽ പങ്കു ചേരുന്നു. ആരോ അയാളുടെ ഫെയ്സ്ബുക്കിൽ ഇട്ട വിഢ്ഢിത്തമാണ് സിനിമാ തിരക്കഥ പോലെ ഈ പ്രചരിക്കുന്നത്.
മുംബൈയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയാണ് ഇക്കഴിഞ്ഞ ജൂൺ 10ന് ദിഷ സാലിയൻ ആത്മഹത്യ ചെയ്‍തത്. നിലവിൽ നടൻ വരുൺ ശർമയുടെ മാനേജരായിരുന്നു ദിഷ. നേരത്തെയും സൽമാനും സൂരജിനുമെതിരേ ആരാേപണങ്ങൾ പ്രചരിച്ചിരുന്നു. അന്തരിച്ച നടി ജിയാ ഖാന്റെ മാതാവ് റാബിയാ ഖാനാണ് നടൻ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്. 2013 ലാണ് ജിയ ആത്മഹത്യ ചെയ്തത്. കേസിൽ പ്രതിസ്ഥാനത്ത് നിന്ന സൂരജ് പഞ്ചോളിയെ സംരക്ഷിക്കുന്ന നീക്കമാണ് സൽമാന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും നടൻ അയാളുടെ സ്വാധീനം ഉപയോഗിച്ച് കേസിന്റെ വഴി തിരിച്ചുവിട്ടുവെന്നും റാബിയ ആരോപിച്ചിരുന്നു.
Content Highlights :Sooraj Pancholi Blasts Claims Sushant's Manager Was Expecting His Child
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..