സൂചിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ
ടീം സൂചി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിഷാദ് ഹസന് സംവിധാനം ചെയ്യുന്ന സൂചി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ലോകത്തിലെ തന്നെ ആദ്യത്തെ എലമെന്റ് ടൈറ്റില്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററാണിതെന്ന് ചിത്രത്തിന്റെ അണിയ പ്രവര്‍ത്തകര്‍ പറയുന്നു.
സൂചി എന്ന പേരിന് പകരം സൂചി തന്നെയാണ് പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി നേടി കഴിഞ്ഞിരിക്കുകയാണ് ഈ പോസ്റ്റര്‍. 2 വര്‍ഷം മുന്‍പ് വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിംഗിള്‍ ഷോട്ട് ചിത്രം ചെയ്ത് ശ്രദ്ധനേടിയ നിഷാദ് ഹസനാണ് ചിത്രത്തിന്റെ സംവിധായകന്.
പ്രശാന്ത് മുരളി, ടിറ്റോ വില്‍സണ്‍, മുരുഗന് മാര്ട്ടിന്, ടോം ഇമ്മട്ടി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആവുന്ന ഈ സിനിമയില്‍ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ക്യാമറ- ഷമീര്‍ ജിബ്രാന്, എഡിറ്റര്‍-ജിതിന് ഡികെ, സംഗീതം- വിനായക് ശരത്ചന്ദ്രന്. മനു എം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഇസ്മൈല്‍ കാലിക്കറ്റ് , ആര്‍ട്ട്-നിതിന്‍ കാലിക്കറ്റ്, ജിതേഷ് ജിത്തു, അസോസിയേറ്റ് ഡയറക്ടര്‍-അധിന് ഒള്ളൂര്, അസിസ്റ്റന്റ് ഡയറക്ടര്‍-സൗരഭ് ശിവ, മിട്ടു ജോസഫ് , അമല്‍ സുരേഷ്. സ്റ്റില്‍സ്-റഹീസ് റോബിന്‍സ്, പോസ്റ്റര്‍ ഡിസൈന്‍- അധിന് ഒള്ളൂര് എന്നിവരാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ചിത്രത്തിന്റെ സംവിധായകന് നിഷാദ് ഹസന് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..