Sony Liv
സോണീലിവില് പുറത്തിറങ്ങിയ സിനിമകള്‍ വ്യത്യസ്ത വിഭാഗങ്ങളിലായി സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ഏഴ് അംഗീകാരങ്ങളുമായി കരസ്ഥമാക്കി. മെയ് 28, 2022 - 52-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ വിജയ തിളക്കവുമായി സോണീലിവ്. മികച്ച പ്രമേയങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ പ്രശംസിക്കപ്പെടുന്ന പ്ലാറ്ഫോമാണ് സോണീലിവ്. സോണിലിവിലൂടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ വ്യത്യസ്ത വിഭാഗങ്ങളിലായി ഏഴ് അവാര്‍ഡുകളാണ് കരസ്ഥമാക്കിയത്.
മികച്ച നടന് - ജോജു ജോര്‍ജ് (മധുരം, ഫ്രീഡം ഫൈറ്റ് , മറ്റ് ചിത്രങ്ങള്‍) മികച്ച നടി - രേവതി ആശ കേളുണ്ണി (ഭൂതകാലം), മികച്ച ഛായാഗ്രാഹകന്‍, മികച്ച കളറിസ്റ്റ്, മികച്ച ശബ്ദസംവിധാനം - മധു നീലകണ്ഠന്, ലിജു പ്രഭാകര്‍, രംഗനാഥ് രവി (ചുരുളി), മികച്ച ഗായിക - സിതാര കൃഷ്ണകുമാര്‍ (കാണെക്കാണെ), പ്രത്യേക ജൂറി പരാമര്‍ശം - ജിയോ ബേബി (ഫ്രീഡം ഫൈറ്റ്).
ആദ്യം റിലീസായ കാണെക്കാണെ മുതല്‍ ഈ അടുത്ത ഇറങ്ങിയ പുഴു വരെ, സോണീലിവില് വരുന്ന ചിത്രങ്ങള്‍ സിനിമാ ആസ്വാദകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും അത്പോലെ ആഗോള തലത്തിലും ചിത്രങ്ങള്‍ക്ക് ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് പ്ലാറ്റ്ഫോമിനെ വ്യത്യസ്തമാക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..