സ്വന്തം ചോരകൊണ്ടുള്ള ചിത്രം സമ്മാനിച്ച് ആരാധകൻ; രക്തം ദാനം ചെയ്യൂ എന്ന് സോനു സൂദ്


സോനൂ സൂദിന് വേണ്ടി മരിക്കാൻ പോലും തയ്യാറാണെന്നും ഇത്രയും വലിയ ഹൃദയമുള്ള വേറൊരാളെ കണ്ടിട്ടില്ലെന്നും ആരാധകർ അദ്ദേഹത്തോട് പറഞ്ഞു.

സോനു സൂദ് | ഫോട്ടോ: പി.ടി.ഐ

സിനിമയിൽ വില്ലൻ വേഷങ്ങളാണ് ചെയ്യുന്നതെങ്കിലും യഥാർത്ഥജീവിതത്തിൽ അതിൽ നിന്നെല്ലാം വ്യത്യസ്തനാണ് നടൻ സോനു സൂദ്. ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സന്നദ്ധ സേവനങ്ങളിലുമെല്ലാം സജീവമാണ് താരം. ഒരു ആരാധകൻ ഈയിടെ സ്വന്തം രക്തമുപയോ​ഗിച്ച് സോനു സൂദിനെ വരയ്ക്കുകയും ചിത്രം താരത്തിന് സമ്മാനിക്കുകയും ചെയ്തതും അതിന് താരം നൽകിയ മറുപടിയും വാർത്തകളിൽ ഇടംപിടിക്കുകയാണ്.

കഴിഞ്ഞദിവസമാണ് ഒരുപറ്റം ആരാധകർ സോനു സൂദിനെ കാണാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. ഇതിൽ മധു ​ഗുർജാർ എന്ന ആരാധകൻ തന്റെ രക്തത്തിൽ വരച്ച സോനുവിന്റെ ചിത്രവും കയ്യിൽക്കരുതിയിരുന്നു. സോനൂ സൂദിന് വേണ്ടി മരിക്കാൻ പോലും തയ്യാറാണെന്നും ഇത്രയും വലിയ ഹൃദയമുള്ള വേറൊരാളെ കണ്ടിട്ടില്ലെന്നും ആരാധകർ അദ്ദേഹത്തോട് പറഞ്ഞു. ഇതിനിടയിലാണ് മധു താൻ വരച്ച ചിത്രം സോനു സൂദിന് സമ്മാനിച്ചത്.

രക്തത്തിൽ വരച്ച ചിത്രമാണതെന്ന് അറിഞ്ഞതോടെ താരം ഇങ്ങനെയൊന്നും ചെയ്യരുതെന്ന് പറഞ്ഞു. പകരം രക്തം ദാനം ചെയ്യാനും ആരാധകരോട് ആവശ്യപ്പെട്ടു. ഈ സംഭവത്തിന്റെ വീഡിയോ സോനു സൂദ് ട്വീറ്റ് ചെയ്തിട്ടുണ്ട്. രക്തദാനത്തേക്കുറിച്ച് തന്നെയാണ് ഇതിനൊപ്പം ചേർത്തിരിക്കുന്ന കുറിപ്പിലും അദ്ദേഹം പറയുന്നത്.

അക്ഷയ് കുമാർ നായകനായ സാമ്രാട്ട് പൃഥ്വിരാജാണ് സോനു സൂദിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തമിഴ് ചിത്രമായ തമിളരസൻ, അഭിനന്ദൻ ​ഗുപ്തയുടെ ആക്ഷൻ ത്രില്ലറായ ഫത്തേ എന്നിവയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾ.

Content Highlights: Sonu Sood and Fans, fan gifts Sonu Sood a painting made with blood

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented