Sonu Sood
ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറയുന്ന സിനിമാതാരമാണ് സോനു സൂദ്. ഇപ്പോള്‍ നാല് കൈകളും നാല് കാലുകളുമായി ജനിച്ച ഒരു പെണ്‍കുട്ടിയ്ക്ക് സഹായവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍. ആവശ്യമില്ലാത്ത കൈകാലുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കുള്ള സാമ്പത്തിക സഹായം നല്‍കിയ സോനു സൂദ് ചികിത്സയിലുടനീളം പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം നിന്നു.
ബിഹാര്‍ സ്വദേശിയായ ചൗമുഖി എന്ന പെണ്‍കുട്ടിയെയാണ് നടന്‍ സഹായിച്ചത്. കുട്ടിയുടെ അവസ്ഥ സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞ നടന്‍ സഹായവുമായി രംഗത്ത് വരികയായിരുന്നു. അവളുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. വീട്ടിലേക്ക് മടങ്ങിപോകാന്‍ അവള്‍ തയ്യാറെടുക്കുകയാണ്- നോസു സൂദ് കുറിച്ചു.
കോവിഡ് കാലത്ത് സോനു സൂദ് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ജോലി സംബന്ധമായി മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് വീടുകളിലേക്ക് പോകാന്‍ ബസ് അടക്കമുള്ള സംവിധാനങ്ങള്‍ സോനു സൂദ് ഏര്‍പ്പാടാക്കിയിരുന്നു. കൂടാതെ ചികിത്സാച്ചെലവിന് ബുദ്ധിമുട്ടിയ ഒട്ടേറയാളുകളെ അദ്ദേഹം സഹായിച്ചു.
Content Highlights: Sonu Sood actor, girl who was born with four legs and four arms, Instagram post
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..