ഇറങ്ങിപ്പോകണമെന്ന് ഇനിയാരും പറയില്ല, ​ഗ്രാജുവേറ്റ് ചായ് വാലിക്ക് സഹായവുമായി സോനു സൂദ്


ബിഹാറിൽ ഉടനെ വരുന്നുണ്ടെന്നും പ്രിയങ്കയുണ്ടാക്കിയ ചായയുടെ രുചി അറിയണമെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്ക ​ഗുപ്ത, സോനു സൂദ് | ഫോട്ടോ: www.instagram.com/graduate_chaiwali/, എ.എൻ.ഐ

ടനെന്നതിലുപരി സാമൂഹ്യപ്രവർത്തകൻ എന്ന നിലയിലും ഏറെ ആരാധകരുള്ള താരമാണ് സോനു സൂദ്. നിരവധി പേരെയാണ് അദ്ദേഹം അകമഴിഞ്ഞ് സഹായിച്ചിട്ടുള്ളത്. അക്കൂട്ടത്തിലേക്ക് ഇതാ ഒന്നുകൂടി. ബിഹാറിലെ ​ഗ്രാജ്വേറ്റ് ചായ് വാലി എന്നറിയപ്പെടുന്ന പെൺകുട്ടിക്കാണ് സോനു സൂദ് സഹായമെത്തിച്ചത്. കയ്യേറ്റം നടത്തി ചായക്കച്ചവടം നടത്തി എന്നാരോപിച്ച് പട്ന മുനിസിപ്പൽ കോർപ്പറേഷൻ അടച്ചുപൂട്ടിയ ചായക്കട വീണ്ടും തുടങ്ങാൻ അവസരമൊരുക്കിയിരിക്കുകയാണ് താരം.

പ്രിയങ്ക ​ഗുപ്തയാണ് ​ഗ്രാജുവേറ്റ് ചായ് വാലി എന്നറിയപ്പെടുന്നത്. ഈ വർഷം ആദ്യമാണ് സാമ്പത്തികശാസ്ത്രം ബിരുദധാരിയായ ഇവർ പട്ന വനിതാ കോളേജിന് സമീപം ചായക്കട തുടങ്ങിയത്. എന്നാൽ ഈയിടെ പ്രിയങ്കയുടേതായി ഒരു വീഡിയോ പുറത്തുവന്നു. താൻ സ്ത്രീവിരുദ്ധതയ്ക്ക് ഇരയായി എന്നാണ് വീഡിയോയിൽ അവർ പറഞ്ഞത്. നിയമം ലംഘിച്ചുകൊണ്ട് നിരവധി കച്ചവടങ്ങൾ പട്നയിൽ നടക്കുമ്പോൾ തന്റെ കടയെ മാത്രം ലക്ഷ്യംവെക്കുകയായിരുന്നു എന്നും പ്രിയങ്ക പറഞ്ഞു.



ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയത്തിൽ സോനുസൂദ് ഇടപെട്ടത്. അതിൽ ഒരു വീഡിയോ അദ്ദേഹം റീട്വീറ്റും ചെയ്തു. പ്രിയങ്കയുടെ ചായക്കടയ്ക്കുവേണ്ട എല്ലാ സഹായവും ചെയ്തിട്ടുണ്ട്. അവളോട് അവിടെ നിന്ന് മാറാൻ ഇനിയാരും പറയില്ല. ബീഹാറിൽ ഉടനെ വരുന്നുണ്ടെന്നും പ്രിയങ്കയുണ്ടാക്കിയ ചായയുടെ രുചി അറിയണമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 29-ന് പ്രിയങ്കയുടെ ചായക്കടയുടെ പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനമാണ്. ​ഗോപാൽ​ഗഞ്ചിലാണ് ഷോപ്പ് തുറക്കാനിരിക്കുന്നത്. ഇതിന്റെ വിവരങ്ങൾ പ്രിയങ്ക ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlights: sonu sood helped graduate tea seller, priyanka gupta


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented