
സോനു സൂദിന്റെ പ്രതിമയ്ക്ക് പിന്നിൽ പ്രാർഥിക്കുന്ന ജനങ്ങൾ| Photo: https:||twitter.com|rameshlaus
താരാരാധനയിൽ പ്രിയതാരങ്ങൾക്ക് വേണ്ടി അമ്പലം പണിയുന്നത് ഇന്ത്യയിൽ ആദ്യ സംഭവമൊന്നുമല്ല. പ്രത്യേകിച്ച് തമിഴ്നാട്ടിൽ. ജയലളിത, എം.ജിആർ, ഖുശ്ബു തുടങ്ങിയവരുടെ പേരിൽ അമ്പലം പണിതിട്ടുണ്ട് ആരാധകർ. എന്നാൽ ആദ്യമായിതാ സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ സോനു സൂദിന് വേണ്ടി അമ്പലം ഉയരുന്നു. അത് തമിഴ്നാട്ടിൽ അല്ല തെലങ്കാനയിലാണെന്ന് മാത്രം.
കോവിഡ് കാലത്ത് സോനു സൂദ് ചെയ്ത പ്രവർത്തനങ്ങളെ ആദരിക്കുന്നതിന് വേണ്ടിയാണ് ഡബ്ബ താന ഗ്രാമത്തിൽ അമ്പലം പണിതത്. ഇതൊന്നും താൻ അർഹിക്കുന്നില്ലെന്നായിരുന്നു നടന്റെ പ്രതികരണം.
ചിരഞ്ജീവി നായകനായ ആചാര്യയാണ് സോനു സൂദിന്റെ പുതിയ തെലുങ്കു ചിത്രങ്ങളിലൊന്ന്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് സോനു സൂദ് എത്തുന്നത്. ഒരു ആക്ഷൻ സ്വീക്വൻസിൽ സോനു സൂദിനെ ചിരഞ്ജീവി തല്ലുന്ന രംഗമുണ്ടായിരുന്നു. സോനു സൂദിനെ തല്ലാനാകില്ലെന്നും തല്ലിയാൽ ആളുകൾ ശപിക്കുമെന്നും ചിരഞ്ജീവി പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Content Highlights: Sonu Sood gets temple built for him In Telangana Dubba Tanda, Covid 19, philanthropic work
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..