Sonu Sood
പ്രമുഖ ആശുപത്രിയുടെ പരസ്യത്തില്‍ സഹകരിക്കുന്നതിന് സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍. ദ മാന്‍ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സോനു സൂദിന്റെ വെളിപ്പെടുത്തല്‍. ഇത്രയും ആളുകള്‍ക്ക് ശസ്ത്രക്രിയ നടത്തണമെങ്കില്‍ 12 കോടിയോളം രൂപവേണ്ടിവരുമെന്ന് സോനു സൂദ് പറഞ്ഞു.
ഞാന്‍ ദുബായിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് ആശുപത്രിയില്‍ നിന്ന് എന്നെ ഒരാള്‍ ബന്ധപ്പെടുന്നത്. ഞാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്പര്യമുണ്ടെന്ന് അവര്‍ പറഞ്ഞു. ഞാന്‍ അവരെ പ്രമോട്ട് ചെയ്യാമെന്നും പകരമായ അന്‍പതാളുകളുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടു. ആകെ 12 കോടിയോളം അതിന് ചെലവുവരും. ഇപ്പോള്‍ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ചികിത്സചെലവുകള്‍ക്ക് സാമ്പത്തിക സ്ഥിതിയില്ലാത്തവര്‍ക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത്- സോസു സൂദ് പറഞ്ഞു.
കോവിഡ് കാലത്ത് സോനു സൂദ് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ജോലി സംബന്ധമായി മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവര്‍ക്ക് വീടുകളിലേക്ക് പോകാന്‍ ബസ് അടക്കമുള്ള സംവിധാനങ്ങള്‍ സോനു സൂദ് ഏര്‍പ്പാടാക്കിയിരുന്നു. കൂടാതെ ചികിത്സാച്ചെലവിന് ബുദ്ധിമുട്ടിയ ഒട്ടേറയാളുകളെ അദ്ദേഹം സഹായിച്ചു.
Content Highlights: Sonu Sood asks for 50 Liver transplants, endorsement fees, Hospital advertisement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..