തെന്നിന്ത്യന്‍ താരനായികമാരായ സോണിയ അഗര്‍വാളും ശ്രിത ശിവദാസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗ്രാന്‍ഡ്മായുടെ ചിത്രീകരണം കേരളത്തില്‍. മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രീകരിക്കുന്ന ഈ സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത് നവാഗതനായ അന്‍ഷി രാജാണ്

ജി.എം.എ ഫിലിംസിന്റെ ബാനറില്‍ ജയരാജ്.ആര്‍ , വിനായക സുനി എന്നിവര്‍ ചേര്‍ന്നാണ് ഈ ദ്വിഭാഷാ ചിത്രം നിര്‍മ്മിയ്ക്കുന്നത്. കഥയും തിരക്കഥയും ഷിബിന്‍.എന്‍, സംഭാഷണം-അബ്ദുള്‍ നിസാം, ഛായാഗ്രഹണം- സോണി സുകുമാരന്‍, ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍- ഷിജിന്‍ലാല്‍. എസ്.എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനില്‍ തിരുവല്ലം, പി.ആര്‍.ഒ- എ.എസ് പ്രകാശ്, ആര്‍ട്ട്- വിഷ്ണു എരുമേലി, മേയ്ക്കപ്പ്- അമല്‍ദേവ്, കോസ്റ്റിയൂം- അജി മുളമുക്ക്, ആക്ഷന്‍- ഡ്രാഗണ്‍ ജിറോഷ്, അസോസിയേറ്റ് ക്യാമറാമാന്‍- വരുണ്‍ പ്രസാദ് എന്നിവരാണ് അണിയറയില്‍.

സോണിയ അഗര്‍വാളിന്റെയും ശ്രിദ്ധ ശിവദാസിന്റെയും കരിയറിലെ ഏറ്റവും മികച്ച സിനിമയായി ഗ്രാന്‍ഡ്മാ മാറുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ബാലതാരം പൗര്‍ണ്ണമിയും ഈ സിനിമയില്‍ മുഴുനീള വേഷത്തിലുണ്ട്. മറ്റ് കഥാപാത്രങ്ങളെ മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങള്‍ അവതരിപ്പിയ്ക്കും. ഏപ്രില്‍- മെയ് മാസങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാകും. വാര്‍ത്താ പ്രചാരണം- എ.എസ് പ്രകാശ്.

Content Highlights: Sonia Agarwal, Shritha Sivadas, Grandma Movie In Malayalam Telugu Tamil