ബോളിവുഡിന് ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് നടി സോനം കപൂറും ഭർത്താവ് ആനന്ദ് അഹൂജയും. ബിസിനസുകാരനായ ആനന്ദ് അഹൂജ ജോലിയുടെ ഭാ​ഗമായി ലണ്ടനിലാണ് സ്ഥിരതാമസം. സിനിമാതിരക്കുകളും മറ്റുമായി സോനം ഇന്ത്യയിലും. എന്നാൽ കോവിഡും അനുബന്ധ ലോക്ഡൗണിനെയും തുടർന്ന് സിനിമാ ചിത്രീകരണവും മറ്റും നിർത്തി വച്ചതിന് പിന്നാലെ സോനവും ലണ്ടനിലെത്തി. 

സമാനമായ ചിന്തകളും ലോകത്തെക്കുറിച്ച് വിശാലമായ വീക്ഷണവുമുള്ള ഒരാളെ കണ്ടെത്തിയതിൽ താൻ ഭാ​ഗ്യവതിയാണെന്ന് പറയുകയാണ് സോനം. സിനിമയ്ക്ക് അകത്തു നിന്നുള്ള ഒരാളെ തനിക്ക് പങ്കാളിയായി സങ്കൽപ്പിക്കാൻ പോലുമാകില്ലെന്ന്  സോനം അടുത്തിടെ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. 

"സമാന ചിന്താഗതിക്കാരനും ഫെമിനിസ്റ്റുമായ ഒരാളെ കണ്ടുമുട്ടിയതിൽ ഞാൻ ഭാ​ഗ്യവതിയാണ്. സിനിമയിൽ നിന്നുമൊരാളെ ഞാൻ കണ്ടെത്താതിരുന്നതിൽ ‌ഞാൻ ദൈവത്തോട് നന്ദി പറയുന്നു. കാരണം അവരുടെ ലോകവീക്ഷണം വളരെ പരിമിതമാണ്. അവരുടെ ചിന്തകളെല്ലാം ബോളിവുഡിൽ എന്ത് സംഭവിക്കുന്നു എന്നത് മാത്രമാണ്. 

എല്ലാ രാത്രിയും ഞങ്ങൾ ഒരുമിച്ച് ചെലവഴിച്ച ആദ്യ വർഷമാണിത്. സാധാരണയായി ഞങ്ങൾ വളരെയധികം യാത്ര ചെയ്യുന്നവരാണ്. പരസ്പരം ഞങ്ങൾ‌ പരസ്പരം അഭിനിവേശമുള്ളവരാണെന്നും ഒന്നിച്ചുള്ള നിമിഷങ്ങൾ ഒരുപാട് ആസ്വദിക്കുന്നുവെന്നും തിരിച്ചറിയാൻ ഞങ്ങൾക്ക് സാധിച്ചു". സോനം പറയുന്നു. 

2018 മെയ് 8നാണ് സോനവും ആനന്ദും വിവാഹിതരായത്. മുംബൈയിൽ സോനത്തിന്റെ വസതിയിൽ വച്ച് പഞ്ചാബി ആചാരപ്രകാരമായിരുന്നു വിവാഹചടങ്ങുകൾ. 

content highlights : Sonam Kapoor says she didn’t want to marry from Bollywood sonam anand ahuja celebrity couples