-
കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് നടി സോനം കപൂർ ഭർത്താവിനൊപ്പം ലണ്ടനിലെത്തിയത്. ലണ്ടനിലെ ക്വാറന്റീൻ ജീവിതത്തിന്റെ ചില ചിത്രങ്ങളും വീഡിയോകളും സോനം കപൂർ പങ്കുവെച്ചിരുന്നു. ഭർത്താവ് ആനന്ദ് അഹൂജ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന്റെ ചിത്രവും നടി പങ്കുവെച്ചിരുന്നു. കൂട്ടത്തിൽ ഇരുവരും താമസിക്കുന്നയിടത്തെ പൂന്തോട്ടത്തിൽ നിന്നുള്ള കായലോര ദൃശ്യവും സോനം കപൂർ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ നിരവധി വിമർശനങ്ങളാണ് നടിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.
നടി ക്വാറന്റീൻ ലംഘിച്ചുവെന്ന ആരോപണവുമായി ഒരു കൂട്ടം ആളുകൾ രംഗത്തു വന്നു. ബോളിവുഡ് നടിമാരായ സോനം കപൂറും മൗനി റോയിയും 14 ദിവസത്തെ ക്വാറന്റീൻ നിയമങ്ങൾ തെറ്റിച്ചുവെന്നും തെറ്റായ മാതൃക കാട്ടി സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയാണെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നുമാണ് വിമർശനങ്ങൾ ഉയർന്നത്.
ആരോപണങ്ങൾ നിഷേധിച്ച് നടി ഇപ്പോൾ രംഗത്തു വന്നിരിക്കുകയാണ്. താൻ സ്വന്തം വീടിനു പുറത്തെ പൂന്തോട്ടത്തിലിരിക്കുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തതെന്നും നടി പറയുന്നു. നടിയെ പിന്തുണച്ചും നിരവധി പേർ എത്തിയിട്ടുണ്ട്. സോനം കപൂർ ക്വാറന്റീനിലാണെന്നും നടിയുടെ ഇൻസ്റ്റാഗ്രാം പരിശോധിച്ചാൽ അതറിയാമെന്നും നടിയെ പിന്തുണച്ചവർ പറയുന്നു. വീടിനോടു ചേർന്നുള്ള പൂന്തോട്ടത്തിൽ നിന്നുള്ള വീഡിയോ ആണ് പങ്കുവെച്ചതെന്നും താൻ ക്വാറന്റീനിലാണെന്നും വിമർശനങ്ങൾക്ക് ചെവി കൊടുക്കുന്നില്ലെന്നും സോനം കപൂർ ട്വീറ്റ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..