Sonam kapoor
പിറന്നാള്‍ ആഘോഷിക്കുന്ന അമ്മ സുനിതാ കപൂറിന് മകള്‍ സോനം കപൂറിന്റെ സ്നേഹത്തില്‍ പൊതിഞ്ഞ പിറന്നാളാശംസ. ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കൊപ്പം ഡല്‍ഹിയിലാണ് സോനം ഇപ്പോള്‍ ഉള്ളത്. അമ്മ സുനിത മുബൈയിലും. ലോക്ക്ഡൗണിനെ തുടര്‍ന്ന് അമ്മയുടെ പക്കല്‍ പോകാന്‍ കഴിയാത്ത വിഷമവും ആശംസയ്ക്കൊപ്പം സോനം പറയാന്‍ മറന്നില്ല.
അമ്മയ്ക്കൊപ്പമുള്ള ഒരു പഴയ ഫോട്ടോയും കുറിപ്പിനൊപ്പം സോനം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. സോനത്തിന്റെ കുറിപ്പ് ഇങ്ങനെ:
'ഒത്തിരി ഒത്തിരി സന്തോഷം നിറഞ്ഞ പിറന്നാശംസകള്‍ അമ്മ... അടുത്ത് ഉണ്ടാവണം എന്ന് ആഗ്രമുണ്ട്. കേക്ക് മുറിക്കുമ്പോളും ഈ സന്തോഷം പങ്കിടാനുമെല്ലാം. കെട്ടിപിടിക്കണം ഈ നിമിഷമെന്ന് തോന്നുന്നുണ്ട്. ഉടനെ കാണാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു...:
ഈ പോസ്റ്റിന് താഴെ സോനത്തിന്റെ അമ്മ സുനിത കപൂറും മറുപടി നല്‍കിയിട്ടുണ്ട്. 'ആ സ്നേഹം എത്ര ദൂരെയാണെങ്കിലും എനിക്ക് മനസിലാകും' അവര്‍ പറഞ്ഞു.
Content Highlights: Sonam kapoor emotional wish to mother sunitha kapoor on birthday
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..