ദുല്‍ഖറിന്റെ ആരാധികമാര്‍ ഈ ബോളിവുഡ് സുന്ദരികള്‍


ദുല്‍ഖറിന്റെ ഓ കെ കണ്മണി കണ്ടിട്ടുണ്ട്.

മലയാള സിനിമയിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളായ ദുല്‍ഖര്‍ സല്‍മാന്‍ തമിഴും തെലുങ്കും കടന്ന് കര്‍വാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സ്ഥാനമുറപ്പിച്ചിരുന്നു. സിനിമയെക്കുറിച്ച് രണ്ട് തരത്തിലുള്ള നിരൂപണങ്ങൾ പുറത്തു വന്നിട്ടുണ്ടെങ്കിലും കര്‍വാനില്‍ ദുല്‍ഖറിന്റെ അഭിനയം കണ്ട് ബോളിവുഡ് ഒന്നടങ്കം കൈയടിച്ചിരുന്നു. അടുത്ത ഹിന്ദി ചിത്രത്തിനൊരുങ്ങുകയാണ് ദുല്‍ഖര്‍.

ദി സോയാ ഫാക്ടര്‍ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇനി നായകനാകുക. ക്രിക്കറ്ററുടെ വേഷത്തിലെത്തുന്ന ദുല്‍ഖറിനൊപ്പം സോനം കപൂര്‍ നായികയായെത്തും. ചിത്രീകരണം തുടങ്ങാനിരിക്കെ, ഇപ്പോഴിതാ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ ത്രില്‍ പങ്കു വെക്കുകയാണ് സോനം. ട്വിറ്ററിലൂടെയാണ് നടി തന്റെ സന്തോഷമറിയിച്ചത്. ട്വീറ്റിന് 'ഞാനും അങ്ങനെത്തന്നെ' എന്നു ദുല്‍ഖര്‍ മറുപടിയും നല്‍കിയിട്ടുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ് എന്നും ക്യൂട്ട് ആണ് എന്നും മുന്‍പൊരു അവസരത്തില്‍ സോനം കപൂര്‍ പറഞ്ഞിരുന്നു. അവര്‍ നിര്‍മ്മിച്ച വീരേ ദി വെഡ്ഡിംഗ് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സോനം കപൂര്‍ ദുല്‍ഖറിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്.

ദുല്‍ഖറിന്റെ ഓ കെ കണ്മണി കണ്ടിട്ടുണ്ട്. വളരെ നന്നായിരുന്നു ദുല്‍ഖര്‍ അതില്‍. സിനിമയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. തെന്നിന്ത്യന്‍ നായകന്മാരുമായി ഞാന്‍ ഇതിനു മുമ്പും അഭിനയിച്ചിട്ടുണ്ട്. രാഞ്ജനായിലൂടെയാണ് ധനുഷ് ഹിന്ദി സിനിമാ രംഗത്ത് എത്തുന്നത്. തെന്നിന്ത്യയില്‍ നിന്നുള്ള നായകന്മാരുമായി അഭിനയിക്കാന്‍ കംഫര്‍ട്ടബിളാണ് എന്നു തന്നെയാണ് കരുതുന്നതെന്നും സോനം കപൂര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കാര്‍വാനില്‍ ദുല്‍ഖറിന്റെ പൂര്‍വ കാമുകിയായി വേഷമിട്ട കൃതി ഖര്‍ബന്ദയാണ് ദുല്‍ഖറിന്റെ ആരാധികയായ മറ്റൊരു നടി. അഞ്ചു മിനുറ്റ് ദൈര്‍ഖ്യം മാത്രമുള്ള ചെറിയ വേഷമാണ് കാര്‍വാനില്‍ ചെയ്തത്. ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ ഇനിയും അവസരമുണ്ടാകണം എന്ന് ആഗ്രഹിക്കുന്നതായും കൃതി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ദുല്‍ഖറിന്റെ വലിയ ഫാനാണ് ഞാന്‍. അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം കണ്ടിട്ടുണ്ട്. ഓ കെ കണ്മണിയാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. കാര്‍വാനില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചത് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു കാണും എന്ന് കരുതുന്നുവെന്നും. കൃതി ഖര്‍ബന്ദ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ഞാന്‍ ദുല്‍ഖറിന് മെസ്സേജ് അയച്ചിരുന്നു. 'നോക്കൂ, നമ്മള്‍ ഇനിയും ഒന്നിച്ചഭിനയിക്കണം' എന്നായിരുന്നു ആ മെസേജ്. ദുല്‍ഖര്‍ മറുപടിയും അയച്ചു, അത് പിന്നെ പറയേണ്ട കാര്യമുണ്ടോ എന്ന്. ഒരുമിച്ചഭിനയിക്കുക എന്ന ഞങ്ങളുടെ ആഗ്രഹം എത്രയും വേഗം നടക്കട്ടെ എന്നാശിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുരാന സംവിധാനം ചെയ്യുന്ന ദി സോയാ ഫാക്ടര്‍ അടുത്ത ഏപ്രിലില്‍ തിയേറ്ററുകളിലെത്തും. അനുജാ ചൗഹാന്‍ എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. 1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാല്‍ 2011ലെ ലോകകപ്പിനും സോയാ ഫാക്ടര്‍ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിക്കുന്നതാണ് കഥ.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുല്‍ഖര്‍ സല്‍മാന്‍ സോയ ഫാക്ടറിലെത്തുന്നത്. 2011ല്‍ മഹേന്ദ്രസിംഗ് ധോണിയായിരുന്നു ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍. ധോണിയെ അനുകരിക്കുകയാകില്ല, ദുല്‍ഖറിന് അദ്ദേഹത്തിന്റേതായ രീതിയില്‍ ആ കഥാപാത്രത്തെ ഒരുക്കാമെന്നായിരുന്നു അഭിഷേക് ശര്‍മ്മ നേരത്തെ പറഞ്ഞിരുന്നത്.

എന്നാല്‍ വിരാട് കോഹ്ലിയുടെ വേഷത്തിലായിരിക്കും ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുക എന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അതേസമയം സിനിമയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. എന്തായാലും ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ വേഷത്തിനായി ദുല്‍ഖര്‍ ക്രിക്കറ്റ് പരിശീലനം നടത്തി വരികയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented