Sonam Kapoor, Anand Ahuja| Photo: PTI
നടി സോനം കപൂറിന്റെയും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് ആഹുജയുടെയും ഡല്‍ഹിയിലെ വസതിയില്‍ വന്‍ കവര്‍ച്ച. ആനന്ദ് ആഹുജയുടെ മാതാപിതാക്കളാണ് അവിടുത്തെ സ്ഥിരതാമസക്കാര്‍. 1.41 കോടിയുടെ ആഭരണങ്ങളും പണവും മോഷണം പോയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സോനം കപൂറിന്റെ ഭര്‍തൃമാതാവ് പ്രിയ ആഹുജ ഡല്‍ഹി തുഗ്ലക് റോഡ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അവരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
മോഷണം എന്നാണ് നടന്നതെന്ന് കൃത്യമായി അറിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ആഭരണങ്ങളും പണവുമടങ്ങിയ കബോര്‍ഡ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പൂട്ടി വച്ചത്. പിന്നീട് അത് ശ്രദ്ധിച്ചില്ല. ഫെബ്രുവരി 11 നാണ് മോഷണം നടന്ന വിവരം മനസ്സിലാക്കുന്നത്.
Content Highlights: Sonam Kapoor, Anand Ahuja, theft
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..