-
നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തോടെ ബോളിവുഡിൽ വീണ്ടും ചർച്ചയായിരിക്കുകയാണ് സ്വജനപക്ഷപാതം. ഇതിന്റെ പേരിൽ കരൺ ജോഹർ,ആലിയ എന്നിവർക്കെതിരേ ഉയർന്നു വന്ന സൈബർ ആക്രമണങ്ങളും വാർത്തയായി. ഇപ്പോഴിതാ ഈ വിഷയത്തിൽ തനിക്കെതിരേ വന്ന ട്രോളുകൾക്ക് മറുപടി നൽകുകയാണ് നടി സോനം കപൂർ. തനിക്ക് ലഭിച്ച പരിഹാസവും അധിക്ഷേപവും നിറഞ്ഞ കമന്റുകൾ പങ്കുവച്ചാണ് സോനം ട്രോളുകളോട് പ്രതികരിച്ചത്.
താരത്തിന്റെ മകളെന്ന നിലയിൽ തനിക്ക് ലഭിച്ച വിശേഷാധികാരം തിരിച്ചറിയുന്നുവെന്നും താൻ ആർക്ക് എവിടെ ജനിച്ചു എന്നത് തന്റെ കർമയാണെന്നും അതിൽ താൻ അഭിമാനം കൊള്ളുന്നുവെന്നും സോനം ട്വീറ്റ് ചെയ്തു
'ഈ ഫാദേഴ്‌സ് ഡേ യിൽ എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്. അതെ ഞാൻ എന്റെ അച്ഛന്റെ മകളാണ്. അതെ ഞാൻ അദ്ദേഹം കാരണമാണ് ഇവിടെ നിൽക്കുന്നത്, എനിക്ക് അതിന്റെ പ്രത്യേകാനുകൂല്യവും ലഭിച്ചിട്ടുണ്ട്. അതിൽ ലജ്ജിക്കേണ്ട കാര്യമില്ല. . ഇതെല്ലാം എനിക്ക് നൽകാൻ എന്റെ അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എവിടെ ജനിച്ചു, ആർക്ക് ജനിച്ചു എന്നത് എന്റെ കർമ്മമാണ്. അദ്ദേഹത്തിന്റെ മകളെന്നതിൽ ഞാൻ അഭിമാനിക്കുന്നു. '' സോനത്തിന്റെ ട്വീറ്റിൽ പറയുന്നു

തന്നെയും കുടുംബത്തെയും അധിക്ഷേപിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളും സന്ദേശങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
സുശാന്തിന്റെ ആത്മഹത്യയോടെയാണ് ബോളിവിഡിൽ നിലനിൽക്കുന്ന സ്വജനപക്ഷപാതം വീണ്ടും ചർച്ചാ വിഷയമായി മാറിയത്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും വരുന്ന സകല താരങ്ങളും സിനിമാ പ്രവർത്തകരും അതോടെ വിമർശിക്കപ്പെടുകയും ചെയ്തു, കരൺ ജോഹർ, ആലിയ ഭട്ട്, കപൂർ കുടുംബാംഗങ്ങൾ, സൊനാക്ഷി തുടങ്ങിയവർ സൈബർ ആക്രമണങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്.
Content Highlights : Sonam Kapoor Against Trolls Bullying in the name of nepotism Kapoor Clan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..