താന്‍  ക്യാന്‍സറിന്റെ പിടിയിലാണെന്ന ബോളിവുഡ് നടി സൊനാലി ബിന്ദ്രയുടെ വെളിപ്പെടുത്തല്‍  ആരാധകര്‍  ഞെട്ടലോടെയാണ് കേട്ടത്. തുടര്‍ന്ന് ചികിത്സക്കായി സൊനാലി യുഎസിലേക്ക് പോയി. മാസങ്ങള്‍  നീണ്ട ചികിത്സയ്‌ക്കൊടുവില്‍ തന്നെ പിടികൂടിയ ക്യാന്‍സറിനെ തോല്‍പ്പിച്ച്  വീണ്ടും സിനിമയിലേക്ക് തിരികെയെത്തിയിരിക്കുകയാണ് സൊനാലി. തന്റെ തിരിച്ചുവരവിനെ സ്വപ്നതുല്യം എന്നാണ് താരം വിശേഷിപ്പിക്കുന്നത്. 

രോഗത്തെ മറികടന്നതോടെ ജീവിത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും കൂടുതല്‍  മികച്ചതായി എന്ന് താരം പറയുന്നു. ജോലിയിലേക്ക് തിരികെ എത്താന്‍ കഴിഞ്ഞതില്‍  സന്തോഷമുണ്ടെന്നും ഇത് എത്രത്തോളം മനോഹരമാണെന്ന് പറയാന്‍  വാക്കുകള്‍  ഇല്ലെന്നും സോഷ്യല്‍  മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ സൊനാലി പറയുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്റെ മനോവികാരങ്ങള്‍  വളരെ ഉയര്‍ന്നിരിക്കുകയായിരുന്നു. ഇപ്പോള്‍  ഈ വികാരങ്ങളെ തന്റെ ജോലിയ്ക്ക് ആവശ്യമായ രീതിയില്‍  ഉപയോഗിക്കാന്‍  കഴിയുന്നതില്‍  സന്തോഷമുണ്ടെന്നും സൊനാലി കുറിച്ചു.

sonali

കഴിഞ്ഞ ജൂലൈയിലാണ് തനിക്ക് ക്യാന്‍സറാണെന്ന വിവരം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തുടര്‍ന്ന് ചികിത്സയ്ക്കായി താരം ന്യൂയോര്‍ക്കിലേക്ക് പോയി. അവിടെ വച്ച് തന്റെ രോഗാവസ്ഥയെക്കുറിച്ചും ചികിത്സയുടെ പുരോഗതികളെക്കുറിച്ചും താരം നിരന്തരം ആരാധകരുമായി പങ്കുവച്ചിരുന്നു. ഡിസംബറിലാണ് ചികിത്സ കഴിഞ്ഞ സൊനാലി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.

Content Highlights : Sonali Bendre returns to work after cancer treatment Sonali Bendre Bollywood Actress