മയങ്ങളില്ലാതെ, നാട്യങ്ങളില്ലാതെ, പൊരുതുകയാണ് സൊനാലി ബെന്ദ്രെ, കാൻസറിനോട്. മുടിമുറിച്ച് രൂപമൊക്കെ മാറിയെങ്കിലും മുഖത്തെ ചിരി മാഞ്ഞിട്ടില്ല, കണ്ണിലെ തിളക്കം മാഞ്ഞിട്ടില്ല ന്യൂയോർക്കിൽ ചികിത്സയിൽ കഴിയുന്ന സോണാലിയുടെ. 

പ്രസന്നവദനയായി തന്നെ തന്റെ ഒരു ചിത്രം പങ്കുവച്ചു കൊണ്ട് സൊനാലി ഇങ്ങനെ കുറിച്ചു. ''എന്റെ പ്രിയപ്പെട്ട എഴുത്തുകാരി ഇസബെല്‍ അലന്‍ഡെ പറഞ്ഞിട്ടുണ്ട് നമ്മുടെ ഉള്ളിലുള്ള ശക്തി പുറത്തു വരുന്നിടം വരെ അറിയില്ല നമ്മള്‍ എത്ര ശക്തരാണെന്ന്. 

യുദ്ധത്തിന്റെയും ദുരന്തങ്ങളുടെയും സമയത്താണ് ആളുകള്‍ കൂടുതല്‍ ആശ്ചര്യകരമായ കാര്യങ്ങള്‍ ചെയ്യുന്നത്. മനുഷ്യന്റെ അതിജീവനത്തിനുള്ള കഴിവും അതിമനോഹരമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എനിക്ക് സ്‌നേഹത്തിന്റെ ഒരു ഒഴുക്കാണ് ലഭിക്കുന്നത്. പലരും അവര്‍ കാൻസറിനെ അതിജീവച്ച അനുഭവങ്ങള്‍ പങ്കുവച്ചു. 

അതു വലിയ കാര്യമായി തോന്നി. ഒാരോരുത്തരും പങ്കുവച്ച കഥകള്‍ എനിക്ക് കൂടുതല്‍ ശക്തിയും ധൈര്യവും നല്‍കുന്നു. ഞാന്‍ തനിച്ചല്ലെന്ന തിരിച്ചറിവായിരുന്നു അതെനിക്ക്  നല്‍കിയത്. ഒരോ ദിവസവും കടന്നു വരുന്നത് അതിന്റെതായ പുതിയ വെല്ലുവിളികളും വിജയങ്ങളുമായാണ്. ഞാന്‍ എന്റെ പോസിറ്റീവ് ലുക്ക് സ്ഥിരമായി നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. ഇതാണ് കാൻസറിനെ ഞാന്‍ നേരിടുന്ന വഴി.

sonali bendre'
sonali bendre instagram

Contrast Highlights: sonali's way of battling cancer