ഏതാനും നാളുകള്‍ക്ക് മുന്‍പാണ് ബോളിവുഡ് താരം സൊനാലി ബേന്ദ്രെ തനിക്ക് അര്‍ബുദമാണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. അര്‍ബുദം ശരീരത്തില്‍ വ്യാപിച്ചതിന് ശേഷമാണ് താന്‍ അറിഞ്ഞതെന്നും പോരാട്ടത്തില്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും സൊനാലി ആരാധകരോട് പറഞ്ഞിരുന്നു. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ് സൊനാലി. അര്‍ബുദത്തെ യുദ്ധം ചെയ്ത് കീഴടക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് താനെന്നും സൊനാലി പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ഗണേശ ചതുര്‍ഥി ദിനത്തില്‍ സൊനാലി തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. വീട്ടില്‍ ഇല്ലാത്തതിനാല്‍ ഈ ആഘോഷം മിസ് ചെയ്യുന്നുവെന്നും പറഞ്ഞായിരുന്നു സൊനാലിയുടെ കുറിപ്പ് . 'ഗണേശ ചതുര്‍ഥി എന്നും എന്റെ മനസ്സിനോട് ചേര്‍ന്നു നില്ക്കുന്ന ഒന്നാണ്. വീട്ടിലുള്ള ആഘോഷങ്ങള്‍ വല്ലാതെ മിസ് ചെയ്യുന്നു. എങ്കിലും അനുഗ്രഹീതയായി തോന്നുന്നു. എല്ലാവര്ക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ഒരു ആഘോഷമാകട്ടെ'-സൊനാലി കുറിച്ചു
ഭര്‍ത്താവും മക്കളുമൊന്നിച്ച് ഗണേശ പൂജ ചെയ്യുന്ന ചിത്രങ്ങളും സൊനാലി പങ്കുവച്ചിട്ടുണ്ട്.
sonali bendre cancer treatment ganesh Chathurthi Festival Instagram photos
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..