സോനാക്ഷി സിൻഹ
മുംബൈ: ബോളിവുഡ് നടി സോനാക്ഷി സിന്‍ഹയ്ക്കെതിരേ തട്ടിപ്പ് കേസ്. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ 37 ലക്ഷം രൂപ മുന്‍കൂറായി വാങ്ങിയെന്നും എന്നാല്‍ നടി പങ്കെടുത്തില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.
പരിപാടിയുടെ നടത്തിപ്പുകാരന് പ്രമോദ് ശര്‍മയാണ് പരാതിക്കാരന്. മുഖ്യാതിഥിയായി സോനാക്ഷിയെ ക്ഷണിച്ചുവെന്നും പണം മുന്‍കൂറായി നല്‍കിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ നടി പരിപാടിയില്‍ പങ്കെടുത്തില്ല. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നടിയുടെ മാനേജര്‍ അത് തിരികെ നല്കാന് കൂട്ടാക്കിയില്ല.സോനാക്ഷിയുമായി ബന്ധപ്പെട്ടാന്‍ നിരവധിതവണ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് മൊറാദ്ബാദിലെ പോലീസ്റ്റ് സ്റ്റേഷനില്‍ ഹാജരാകാന്‍ സോനാക്ഷിയ്ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മൊഴിരേഖപ്പെടുത്താന്‍ സോനാക്ഷി എത്തിയില്ല. തുടര്‍ന്ന് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിപ്പിച്ചിരിക്കുകയാണ്.
Content Highlights: Sonakshi Sinha, non bailable warrant, ifraud case, 37 lakh
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..