ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയെ അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്ന വീഡിയോ വൈറലാകുന്നു. എന്നാല്‍ എന്തിനാണ് താരത്തെ അറസ്റ്റ് ചെയ്‌തെന്ന് വ്യക്തമല്ല. ഇത് ആരാധകരെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. ഇതോടൊപ്പം സൊനാക്ഷി സിന്‍ഹ അറസ്റ്റഡ് എന്ന ഹാഷ് ടാഗും വൈറലായിരിക്കുകയാണ്. 

ട്വിറ്ററിലടക്കം ട്രെന്‍ഡിങ്ങായ വീഡിയോയില്‍ സൊനാക്ഷിയെ വിലങ്ങ് വയ്ക്കുന്നതും താരം പോലീസിനോട് തര്‍ക്കിക്കുന്നതും കാണാം . എന്നെ നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാനാകില്ല, ഞാന്‍ ആരാണെന്ന് അറിയാമോ, ഞാന്‍ ഒന്നും ചെയ്തിട്ടില്ല, എന്നെ എങ്ങനെയാണ് നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാനാകുക എന്നെല്ലാം സൊനാക്ഷി പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

വീഡിയോ വൈറലായി മാറിയതോടെ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ചില വീഡിയോകള്‍ പ്രചരിക്കുന്നുണ്ടെന്നും വീഡിയോയിലുള്ളത് താന്‍ തന്നെയാണെന്നും എന്നാല്‍ കേള്‍ക്കുന്നത് എല്ലാം ശരിയല്ലെന്നും സൊനാക്ഷി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കൂടുതല്‍ വിവരങ്ങള്‍ എത്രയും പെട്ടെന്ന് എല്ലാവരുമായി പങ്കുവെക്കാമെന്നും താരം വ്യക്തമാക്കി. 

Sonakshi Sinha

ഇതോടെ ഇത് വെറും പ്രൊമോഷണല്‍ വീഡിയോ ആണെന്നും ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ സത്യാവസ്ഥ വ്യക്തമല്ല.

ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന മിഷന്‍ മംഗള്‍ ആണ് താരത്തിന്റെ പുതിയ ചിത്രം. അക്ഷയ് കുമാര്‍, വിദ്യാ ബാലന്‍, തപ്‌സി, നിത്യ മേനോന്‍, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. 

Content Highlights : Sonakshi Sinha Arrested Video Goes Viral Actress clarifies With An Instagram Post