ഹിന്ദി സിനിമാലോകത്ത് ഒരു കാലത്ത് ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു നടന്‍ സല്‍മാന്‍ ഖാനും നടി സോമി അലിയും തമ്മിലുള്ള പ്രണയം. പാകിസ്താനില്‍ ജനിച്ച സോമി അലി അമേരിക്കയിലാണ് വളര്‍ന്നതും പഠിച്ചതും. 1988 കാലഘട്ടത്തില്‍ സോമി അലി മുംബൈയിലെത്തി. മോഡലിങ്ങിലായിരുന്നു തുടക്കം. പിന്നീട് സിനിമയിലെത്തുകയും 1991 മുതല്‍ 1997 മുതലുള്ള കാലഘട്ടത്തില്‍ ഒന്‍പതോളം ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. 

ആ കാലത്താണ് സോമി അലി നടന്‍ സല്‍മാന്‍ ഖാനുമായി പ്രണയത്തിലാകുന്നത്. അഞ്ച് വര്‍ഷങ്ങളോളം നീണ്ട പ്രണയം അവസാനിപ്പിച്ച് സോമി അലി അമേരിക്കയിലേക്ക് തിരിച്ചുപോയി. പിന്നീട് സിനിമയില്‍ അഭിനയിച്ചില്ല. 

വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ പ്രണയത്തില്‍  എന്താണെന്ന് സംഭവിച്ചതെന്ന് തുറന്ന് പറയുകയാണ് സോമി അലി. ഒരു ബോളിവുഡ് വിനോദ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോമിയുടെ വെളിപ്പെടുത്തല്‍.

''രണ്ട് പതീറ്റാണ്ടിലേറെയായി ആ പ്രണയം തകര്‍ന്നിട്ട്. കാരണം ലളിതമായിരുന്നു. സല്‍മാന്‍ എന്നെ ചതിച്ചു. ഞാന്‍ പ്രണയം അവസാനിപ്പിച്ചു. ഞാന്‍ അമേരിക്കയിലേക്ക് തിരികെ പോന്നു. അതിന് ശേഷം അഞ്ച് വര്‍ഷത്തോളം സല്‍മാനോട് സംസാരിച്ചില്ല. പ്രണയം തകര്‍ന്നതിന് ശേഷം ഇന്ത്യയില്‍ എന്നെ പിടിച്ചുനിര്‍ത്തുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സല്‍മാനോടുള്ള ആകര്‍ഷണം തലയ്ക്ക് പിടിച്ച കാലത്താണ് ഞാന്‍ ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. മുംബൈയിലെത്തി മോഡലിങും രണ്ട് സിനിമകളും ചെയ്തതിന് ശേഷം മാത്രമാണ് അദ്ദേഹത്തെ ഞാന്‍ നേരിട്ട് കണ്ടത്. എല്ലാം അവസാനിപ്പിച്ച ശേഷം അമേരിക്കയില്‍ തിരികെയെത്തി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു''- സോമി അലി പറഞ്ഞു.  

Content Highlights: Somy Ali said Salman Khan cheated on her, break up story