ആലപ്പാട് കരിമണല്‍ ഖനനം പ്രമേയമാക്കി ഡോക്യുമെന്ററി വരുന്നു


ഖനനം മൂലം നഷ്ടം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം. കുറഞ്ഞത് 2 വര്‍ഷമെങ്കിലും ഖനനം നിര്‍ത്തിവെച്ച് കരഭൂമി വീണ്ടെടുക്കുന്നതിനുള്ള ബദല്‍മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കണമെന്നും മറൈന്‍ രംഗത്തെ വിദഗദ്ധന്‍ കൂടിയായ സോഹന്‍ റോയ് വ്യക്തമാക്കി.

സ്വന്തമെന്ന് പറയാന്‍ ആകെയുള്ള ഒരു പിടി മണ്ണ് ഇന്നോ നാളെയോ കടലെടുക്കുമെന്ന ഭീതിയില്‍ അശാസ്ത്രീയ കരിമണല്‍ ഖനനത്തിനെതിരെ നിരാഹാരസമരം തുടരുകയാണ് ആലപ്പാട് നിവാസികള്‍. സമരത്തിന്റെ 260-ാം ദിവസം സമരപന്തലിലെത്തിയ കവിയും ഹോളിവുഡ് സംവിധായകനുമായ സോഹന്‍ റോയ് ആലപ്പാടിന്റെ അപകടാവസ്ഥയിലേക്ക് അധികൃതരുടേയും കോടതിയുടേയും ശ്രദ്ധ നേടാന്‍ 'ബ്ലാക്ക് സാന്റ്' എന്ന പേരില്‍ ഒരുക്കുകയാണ്.

താന്‍ ഇവിടെ എത്തിയപ്പോള്‍ മാത്രമാണ് ആലപ്പാടിന്റെ അവസ്ഥ എത്രത്തോളം അപകടകരമാണെന്ന് മനസ്സിലാക്കിയതെന്ന് സോഹന്‍ റോയ് സമരപ്പന്തലില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോടികളുടെ വരുമാനം കേരളത്തിന് നേടിത്തരാന്‍ സാധിക്കുന്ന ആലപ്പാട്ടെ കരിമണല്‍ സമ്പത്തിനെ ശാസ്ത്രീയമായ രീതിയില്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്ന് സോഹന്‍ റോയ് പറഞ്ഞു. ഖനനം മൂലം നഷ്ടം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം. കുറഞ്ഞത് 2 വര്‍ഷമെങ്കിലും ഖനനം നിര്‍ത്തിവെച്ച് കരഭൂമി വീണ്ടെടുക്കുന്നതിനുള്ള ബദല്‍മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കണമെന്നും മറൈന്‍ രംഗത്തെ വിദഗദ്ധന്‍ കൂടിയായ സോഹന്‍ റോയ് വ്യക്തമാക്കി. നഷ്ടമായ കരഭൂമി വീണ്ടെടുക്കാന്‍ ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ടെന്നും സോഹന്‍ റോയ് പറഞ്ഞു. ഇതിനായുള്ള എല്ലാവിധ ഉദ്യമങ്ങള്‍ക്കും തന്റെ പിന്തുണ ആലപ്പാട്ടുകാര്‍ക്ക് ഉണ്ടാകുമെന്നും സോഹന്‍ റോയ് ഉറപ്പു നല്‍കി.

രണ്ട് പൊതുസ്ഥാപനങ്ങളുടെ അശാസ്ത്രീയമായ കരിമണല്‍ ഖനനം ആലപ്പാടിനെ കാര്‍ന്ന് തിന്നുകയും, കര കടലെടുക്കുകയും ചെയ്തു. ഇന്ന് ഇവിടുതെതുകാര്‍ അതീവ സുരക്ഷാ ഭീഷണിയിലാണ്. ആലപ്പാടിന്റെ ഈ ദുരവസ്ഥയിലേക്ക് അധികൃതരുടേയും കോടതിയുടേയും ശ്രദ്ധ നേടി ഉടന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനുള്ള ആര്‍ജ്ജവം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ബ്ലാക്ക് സാന്റ്' ഒരുങ്ങുന്നത്.

ഡാം 999 എന്ന സാമൂഹ്യ പ്രസക്തിയുള്ള ഹോളിവുഡ് സിനിമ ഒരുക്കിയ സോഹന്‍ റോയ് ആണ് ആലപ്പാടിന്റെ അവസ്ഥ ചിത്രീകരിക്കുന്ന ഡോക്യുമെറി 'ബ്ലാക്ക് സാന്റ്' ഒരുക്കുന്നത്. 'ഡാംസ്' എന്ന പേരില്‍ അദ്ദേഹംതന്നെ സംവിധാനം ചെയ്ത് നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഷോര്‍ട്ട് ഡോക്യുമെന്ററിയുടെ ചലചിത്ര ആവിഷ്‌കാരമാണ് ഡാം 999. ഈ ചിത്രവും നിരവധി അന്തര്‍ദേശീയ, ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുകയും ഓസ്‌കാര്‍ നോമിനേഷന്‍ നേടുകയും ചെയ്തിരുന്നു. മുല്ലപ്പെരിയാര്‍ ഡാം പ്രശ്‌നത്തെ ഗൗരവമായി അധികൃതരില്‍ എത്തിക്കാന്‍ ഈ ചിത്രത്തിന് സാധിച്ചിരുന്നു.

'സ്റ്റോപ്പ് മൈനിങ് ഔവര്‍ ലൈഫ്' എന്നാണ് ഡോക്യുമെന്ററിയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇത് അക്ഷരാര്‍ത്ഥത്തില്‍ ആലപ്പാട്ടുകാരുടെ അവസ്ഥതന്നെയാണ്. ഈ ഡോക്യുമെന്ററി ലോകത്തിനുമുന്‍പില്‍ എത്തുന്നതോടെ ആലപ്പാടിന്റെ പ്രശ്‌നത്തിന് കോടതിയും അധികൃതരും ഉടന്‍ വേണ്ട നടപടിയെടുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights : sohan roy directs documentary on sand mining alappad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Jayaram Subramani

2 min

'പ്രായം കഴിഞ്ഞിട്ടും വിവാഹിതയാകാതെ നീ നില്‍ക്കുന്നതുകണ്ട് ചോദ്യംചെയ്യാന്‍ വരുന്നവനെ ഞാന്‍ ആട്ടും'

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022

Most Commented