ഓസിന് സിനിമ കാണാന്‍ സിനിമാക്കാരും രാഷ്ട്രീയക്കാരും: ഗതികെട്ട് തിയേറ്ററുടമ


സാധാരണക്കാരായ പ്രേക്ഷകരെല്ലാവരും കൃത്യമായി ടിക്കറ്റെടുത്തു കയറുന്ന സ്ഥലത്താണ് സിനിമാ രാഷ്ട്രീയ മേഖലയിലുള്ളവര്‍ ടിക്കറ്റെടുക്കാതെ സന്ദര്‍ശകരായി സ്ഥിരമെത്തുന്നത്.

തിരുവനന്തപുരം: ഓസിനു പടം കാണാനെത്തുന്നവരുടെ ശല്യം സഹിക്കാതെ വന്നപ്പോള്‍ തലസ്ഥാനത്തെ നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ മള്‍ട്ടിപ്ലെക്സിന്റെ മേധാവിക്ക് കവിതയെഴുതി പ്രതിഷേധിക്കേണ്ടി വന്നു. അദ്ദേഹം പാഷാണത്തിൽ കൃമി എന്ന പേരിൽ എഴുതിയ കവിത ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സംവിധായകനും നിർമാതാവും തിയ്യറ്റർ ഉടമയുമായ സോഹൻ​ റോയാണ് ഇത്തരത്തിൽ വേറിട്ടൊരു പ്രതിഷേധവുമായി രംഗത്തുവന്നത്.

സാധാരണക്കാരായ പ്രേക്ഷകരെല്ലാവരും കൃത്യമായി ടിക്കറ്റെടുത്തു കയറുന്ന സ്ഥലത്താണ് സിനിമാ രാഷ്ട്രീയ മേഖലയിലുള്ളവര്‍ ടിക്കറ്റെടുക്കാതെ സന്ദര്‍ശകരായി സ്ഥിരമെത്തുന്നത്. അതും ഏറ്റവും വില കൂടിയ സീറ്റുകള്‍ക്കായി. തകര്‍ന്നു കൊണ്ടിരിക്കുന്ന സിനിമാ നിര്‍മാണ പ്രദര്‍ശന മേഖലകളെ കുടുതല്‍ തകര്‍ക്കുന്ന മാര്‍ഗ്ഗം സിനിമാ മേഖലയിലുള്ളവര്‍ തന്നെ ചെയ്യുന്നത് തീര്‍ത്തും അംഗീകരിക്കാന്‍ പറ്റാത്തതാണ്. സ്വന്തം അന്നത്തില്‍ തന്നെയാണിവര്‍ മണ്ണുവാരിയിടുന്നത്. വീട്ടുവേലക്കാരടക്കം എട്ടും പത്തും പേരടങ്ങുന്ന സംഘമായാണ് ചില ഉന്നതര്‍ ഓസിന് സിനിമ കാണാന്‍ എത്തുന്നത്-സോഹൻ റോയ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

തിയ്യറ്ററിനുള്ളില്‍ വന്നാല്‍ ഇഷ്ടമുള്ള സീറ്റില്‍ കയറിയിരുന്ന് ടിക്കറ്റെടുത്തു വരുന്നവര്‍ക്കു പോലും ഇവര്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത് പതിവാണ്. ആരെയും അലോസരപ്പെടുത്തി സ്ഥാപനത്തിന്റെ നടത്തിപ്പിനു ബുദ്ധിമുട്ടുണ്ടാവണ്ട എന്നു കരുതിയാണ് ഇത്രയും നാള്‍ ക്ഷമിച്ചതെന്നും അതെല്ലാ പരിധികളും ലംഘിച്ചതു കൊണ്ടാണ് കവിതയിലൂടെ പ്രതിഷേധമറിയിക്കാന്‍ ഉടമ ഇറങ്ങിത്തിരിച്ചതും. മാത്രവുമല്ല ഇത്തരക്കാര്‍ക്കു വേണ്ടി സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് അവര്‍ക്കു തന്നെ കൊടുത്തു പ്രതിഷേധിക്കാന്‍ കൂടിയാണ് തീരുമാനം.

സിനിമാ വ്യവസായത്തെ തകര്‍ക്കുകയും സര്‍ക്കാരിന് നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന ഈ പ്രവൃത്തി കണ്ട് ഒരു കാരണവശാലും ഇനി കണ്ണടച്ചിരിക്കാനാവില്ലെന്നും തിയ്യറ്റര്‍ മാനേജ്‌മെന്റ് അറിയിച്ചു. സിനിമാ മേഖലയിലുള്ളവര്‍ സ്വയം തെറ്റുതിരുത്തി വിവേകംപൂര്‍വം പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവരുടെ സിനിമകള്‍ കാണിക്കാന്‍ നാളെ തിയ്യറ്ററുകള്‍ ഇല്ലാതെ വരും. ഈ പ്രശ്‌നം കേരളത്തിലെ പ്രദര്‍ശനശാലകള്‍ പൊതുവെ നേരിടുന്ന ഒന്നാണെന്നും അതിനു തടയിട്ടില്ലെങ്കില്‍ പ്രദര്‍ശനശാലകള്‍ ഓരാന്നായി കല്യാണമണ്ഡപങ്ങളായി മാറേണ്ടി വരുമെന്നുമാണ് പൊതുവേയുള്ള വിലയിരുത്തല്‍-സോഹൻ റോയ് പറഞ്ഞു.

Content Highlights: sohan roy aries group chairman against people watching cinema without tickets

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented