നിങ്ങള്‍ എന്താണ് നമ്മളുടെ ചരിത്രം എന്നത് കൊണ്ട് ഉദ്ദേശിച്ചത്; മാധ്യമപ്രവര്‍ത്തകനോട് ശോഭിത


ശോഭിത ധുലിപാല

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചോള രാജവംശത്തെ ആസ്പദമാക്കി കല്‍ക്കി എഴുതിയ പൊന്നിയന്‍ സെല്‍വന്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.

സിനിമയുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ നടത്തിയ പരാമര്‍ശവും ശോഭിത ധുലിപാല അതിന് നല്‍കിയ മറുപടി നല്‍കിയതും ശ്രദ്ധേയമാവുകയാണ്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ജയം രവിയോട് സംസാരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്‍ നടത്തിയ പരാമര്‍ശത്തിലാണ് ശോഭിത ഇടപെട്ടത്.

ഞാന്‍ ചിന്തിക്കുകയായിരുന്നു, എത്ര കാലത്തിന് ശേഷമാണ് നമ്മളുടെ ചരിത്രത്തെക്കുറിച്ച് സംസാരിക്കുന്നത്. സിനിമയില്‍ മുഗളന്മാരുടേയും ബ്രിട്ടീഷുകാരുടേയും കഥകള്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോഴിതാ നമ്മളുടെ ചരിത്രം സിനിമയാവുകയാണ്'-എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ പരാമര്‍ശം.

ജയം രവിയുടെ മറുപടിക്ക് പിന്നാലെ ശോഭിത പറഞ്ഞു, ചരിത്രത്തെക്കുറിച്ച് പറഞ്ഞതു കൊണ്ട് ഞാന്‍ ഇടപെടുകയാണ്. നിങ്ങള്‍ എന്താണ് നമ്മളുടെ ചരിത്രം എന്നത് കൊണ്ട് ഉദ്ദേശിച്ചത്? ഇന്ത്യയെ ബീട്ടീഷുകാര്‍ ഭരിച്ചത് ചരിത്രത്തിന്റെ ഭാഗമാണ്. അതിനെല്ലാം ഒരുപാട് മുമ്പുണ്ടായിരുന്ന ചോളന്മാരും പല്ലവന്മാരുമെല്ലാം നമ്മളുടെ ചരിത്രത്തിന്റെ ഭാഗമാണ്. മുഗളന്മാരും നമ്മളുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യയില്‍ പലപ്പോഴായി വിദേശ ഭരണമോ അധികാര മാറ്റങ്ങളുമൊക്കെയുണ്ടായിട്ടുണ്ട്. അതിനാല്‍ നമ്മളുടേത് എന്നും നമ്മളുടേതല്ലാത്തത് എന്നുമൊക്കെ ചരിത്രത്തെ വേര്‍തിരിക്കുക ബുദ്ധിമുട്ടാണ്. ചോളന്മാരുടെ അധികാര കാലത്ത് ഇന്തോനേഷ്യയും നമ്മളുടെ ഭാഗമായിട്ടായിരുന്നു കരുതിയിരുന്നത്. പക്ഷെ ഇന്ന് അത് വേറൊരു രാജ്യമാണ്. അതിര്‍ത്തിയെന്നത് അവ്യക്തമാണ്. അനശ്വരമെന്ന് ചരിത്രം പഠിപ്പിച്ച കഥകളൊക്കെ തന്നെയും മുന്നോട്ട് കൊണ്ടു വരികയും ആഘോഷിക്കപ്പെടുകയും ചെയ്യണം- ശോഭിത കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ വാനതി എന്ന കഥാപാത്രത്തെയാണ് ശോഭിത അവതരിപ്പിക്കുന്നത്. പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിന്‍ സെല്‍വനില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ജയചിത്ര തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്.


Content Highlights: sobhita dhulipala on British Mughals depiction in Indian cinema, ponniyin Selvan Film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented