ണിചിത്രത്താഴിന്റെ 27-ാം വാർഷികത്തിൽ ചിത്രത്തെക്കുറിച്ച് നടി ശോഭന. നാ​ഗവല്ലിയെക്കുറിച്ച് ഓർമിക്കപ്പെടാതെ ഒരു ദിവസം പോലും ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് ശോഭന കുറിക്കുന്നു. ഫെയ്സ്ബുക്കിലാണ് ശോഭനയുടെ കുറിപ്പ്. സംവിധായകൻ ഫാസിലിന് നന്മകൾ നേരുന്നുവെന്നും കൂട്ടിച്ചേർത്തു

ശോഭനയുടെ കുറിപ്പ് വായിക്കാം

ഒരു ബ്ലോക്ക്ബസ്റ്റർ സിനിമ എന്നതിലുപരി, ചലച്ചിത്രനിർമ്മാണകലയ്ക്ക് ഇന്നും ഒരു റഫറൻസ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു.. എൻെറ ജീവിത യാത്രയിൽ ഈ ചിത്രം വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു.....ഇന്നും അതെ..

നാഗവല്ലിയെ കുറിച്ച് ഓർമ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം...സ്രഷ്ടാവ് ശ്രീ ഫാസിലിന് എല്ലാ നന്മകളും നേരുന്നു.

Content Highlights: Sobhana on Manichitrathazhu movie 27 th anniversary Fasil Mohanlal