ലയാളികളുടെ പ്രിയതാരമാണ് ശോഭന. എൻപതുകളിലും തൊന്നൂറുകളിലും സിനിമ അടക്കിവാണ ശോഭന മണിച്ചിത്രത്താഴ്, മിത്ര് മെെ ഫ്രണ്ട് എന്നീ ചിത്രങ്ങളിലൂടെ രണ്ട് ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കി. സിനിമയോടല്ല നൃത്തത്തോടാണ് ശോഭനയ്ക്ക് ഏറെ പ്രിയം. അതുകൊണ്ടു തന്നെയാണ് തന്റെ ജീവിതം പൂർണമായും നൃത്തത്തിന് സമർപ്പിച്ച് ശോഭന അഭിനയത്തിന്റെ ലോകത്ത് നിന്ന് മാറിനിന്നത്. 

2000ന് ശേഷം ശോഭന അഭിനയം കുറച്ചു. പിന്നീട് വിരലിൽ എണ്ണാവുന്ന ചിത്രങ്ങളേ ചെയ്തിട്ടുള്ളു ശോഭന. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. സിനിമയിൽ സജീവമല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ  ആരാധകരുമായി നിരന്തരം സംവദിക്കാൻ ശോഭന സമയം കണ്ടെത്താറുണ്ട്. തന്റെ കൊച്ചു കൊച്ചു വിശേഷങ്ങളും പങ്കുവക്കാറുണ്ട്.

തന്റെ പ്രിയ സംവിധായകൻ ആരാണെന്ന് ഇപ്പോൾ വെളിപ്പെടുത്തി നടി ശോഭന. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ ഭരതനാണ് ആ വ്യക്തി. ഒരു പഴയകാല ചിത്രം പങ്കുവച്ചാണ് ശോഭന തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. അതിൽ ഭരതനും ശോഭനയ്ക്കൊപ്പം നിൽക്കുന്നത് അച്ഛനാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനും അച്ഛനുമൊപ്പം-ശോഭന കുറിച്ചു. ചിലമ്പ് എന്ന സിനിമയുടെ  ലൊക്കേഷനിൽ നിന്നെടുത്ത ചിത്രമാണിത്. 1986ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രത്തിൽ റഹ്മാൻ, തിലകൻ, നെടുമുടി വേണു എന്നിവരായിരുന്നു മറ്റു താരങ്ങൾ.

 
 
 
 
 
 
 
 
 
 
 
 
 

With favourite director Bharatan sir and achchan

A post shared by Shobana Chandrakumar (@shobana_danseuse) on

ലോക നൃത്തദിനത്തില്‍ ആരാധകരുമായി ഫെയ്‌സ്ബുക്ക് ലൈവില്‍ ശോഭന സംസാരിച്ചിരുന്നു. നൃത്തത്തെക്കുറിച്ചും സിനിമകളെക്കുറിച്ചുമുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ശോഭന ചെയ്തത്. ശോഭനയ്ക്ക് മൃദംഗം വായിക്കാന്‍ അറിയാമോ എന്ന് അതിനിടയില്‍ ഒരാള്‍ ചോദിച്ചപ്പോള്‍ തനിക്ക് മൃദംഗവായന അറിയില്ലെന്നും തന്റെ അറിവോടെയല്ലാതെ ഒരു ഫോട്ടോ വൈറല്‍ ആയിപ്പോയതാണെന്നും ശോഭന മറുപടി നല്‍കി. 

അപരന്‍, ഇന്നലെ, കാണാമറയത്ത്, മണിച്ചിത്രത്താഴ്, ഏപ്രില്‍ 18 അങ്ങനെ അഭിനയിച്ച എല്ലാം സിനിമകളും ഇഷ്ടമാണ്. തേന്‍മാവിന്‍ കൊമ്പത്ത് ആണ് ഏറ്റവും ആസ്വദിച്ച് ചെയ്ത ചിത്രമെന്നും ശോഭന പറയുന്നു. മണിച്ചിത്രത്താഴ് പ്രിയപ്പെട്ടതാണെങ്കിലും വളരെയധികം പരിശ്രമിച്ച് ചെയ്ത കഥാപാത്രമാണ് നാഗവല്ലിയെന്നും ശോഭന പറയുന്നു. തന്റെ ഇഷ്ടനടൻ തിലകനാണെന്നും കൂട്ടിച്ചേർത്തു.

നടിക്ക് മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമുള്ള സൗഹൃദത്തെക്കുറിച്ചും ആരാധകര്‍ അറിയാന്‍ തിടുക്കം കൂട്ടി. മമ്മൂട്ടി സീനിയറായതിനാല്‍ അല്പം അകലം പാലിച്ചുകൊണ്ടാണ് താന്‍ നില്‍ക്കാറുള്ളതെന്നും ശോഭന പറയുന്നു. അദ്ദേഹത്തിന്റെ കര്‍ക്കശസ്വഭാവം കൊണ്ട് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാമെങ്കിലും വളരെ ആത്മാര്‍ഥതയുള്ള വ്യക്തിയാണ് മമ്മൂട്ടി. ലാല്‍ താന്റെ വളരെ അടുത്ത സുഹൃത്താണെന്നും 80കളിലെ താരങ്ങളുടെ സംഗമത്തില്‍ ഇടയ്ക്കിടെ കാണാറുണ്ടെന്നും ശോഭന പറഞ്ഞു.

Content Highlights: Sobhana Actor shares throw back photo with Director Bharathan and father Chilambu movie