ൽമാൻ ഖാൻ നായകനായ ലക്കി നോ ടെെം ഫോർ ലൗ എന്ന ചിത്രത്തിലൂടെ അഭിനയ രം​ഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് സ്നേഹ ഉള്ളാൽ. നടി ഐശ്വര്യ റായിയുമായുള്ള പ്രണയം തകർന്നതിന് ശേഷമാണ് സൽമാൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. സ്നേഹയ്ക്ക് ഐശ്വര്യയുമായുള്ള സാദൃശ്യം അക്കാലത്ത് വലിയ ചർച്ചയായിരുന്നു. മുൻകാമുകിയോട് സാമ്യമുള്ള നായികയെ സൽമാൻ മനഃപൂർവം ചിത്രത്തിൽ കാസ്റ്റ് ചെയ്തതാണെന്നും  ​ഗോസിപ്പുകളുണ്ടായിരുന്നു. സ്നേഹയും ഐശ്വര്യയും മം​ഗലാപുരം സ്വദേശികളാണെന്നതാണ് മറ്റൊരു യാദൃശ്ചികത.

ആദ്യചിത്രത്തിന്റെ പരാജയം സ്നേഹയുടെ കരിയറിനെ പ്രതികൂലമായി ബാധിച്ചു. പിന്നീട് രണ്ട് ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടതിന് ശേഷം തെന്നിന്ത്യൻ സിനിമയിലേക്ക് ചേക്കറി. എന്നാൽ സ്നേഹയ്ക്ക് ശ്രദ്ധ നേടാൻ സാധിച്ചില്ല. അപ്പോഴും ഐശ്വര്യമായി താരതമ്യം ചെയ്യുന്നത് തുടർന്ന് കൊണ്ടിരുന്നു. എന്നാൽ അതൊരിക്കലും തന്റെ കരിയറിനെ ബാധിച്ചിട്ടില്ലെന്ന് പറയുകയാണ് സ്നേഹ. പി.ആർ ഏജൻസിയാണ്  ഐശ്വര്യയുടെ പേരിൽ മാർക്കറ്റ് ചെയ്തിരുന്നത്. അതവരുടെ തന്ത്രമായിരുന്നുവെന്ന് സ്നേഹ വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സൽമാൻ ഖാന്റെ സഹോദരി അർപ്പിത വഴിയാണ് സ്നേഹ സിനിമയിലെത്തുന്നത്. മസ്ക്കറ്റിൽ ജനിച്ചു വളർന്ന സ്നേഹ, മോഡലിങ്ങിന് വേണ്ടി മുംബെെയിലേക്ക് താമസം മാറിയപ്പോഴാണ് അർപ്പിതയെ പരിചയപ്പെടുന്നതും തുടർന്ന് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതും.

Content Highlights: Sneha Ullal says comparisons with Aishwarya Rai were PR strategy