കളെ അധിക്ഷേപിച്ച സഹപാഠിക്ക് മറുപടിയുമായി കേന്ദ്ര മന്ത്രിയും മുന്‍ നടിയുമായ സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം സ്മൃതി ഇറാനി മകള്‍ സോയിഷ് ഇറാനിയുടെ ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. 

സഹപാഠികളില്‍ ഒരാളുടെ പരിഹാസത്തെ തുടര്‍ന്ന് മകളുടെ നിര്‍ദ്ദേശ പ്രകാരം സ്മൃതി ഇറാനി ചിത്രം നീക്കം ചെയ്തു. എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ പരിഹസിച്ചയാള്‍ക്ക് മറുപടിയുമായി സ്മൃതി ഇറാനി രംഗത്തെത്തി. 

'ഞാന്‍ എന്റെ മകളുടെ ചിത്രം കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്തിരുന്നു. അവളുടെ സഹപാഠികളില്‍ ഒരാളുടെ പരിഹാസത്തെ തുടര്‍ന്നായിരുന്നു അങ്ങനെ ചെയ്തത്. ''അമ്മ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ അവളുടെ മുഖം എങ്ങനെയാണ് ഇരിക്കുന്നത് എന്ന് നോക്കൂ'' എന്നായിരുന്നു അയാളുടെ പരിഹാസം. തുടര്‍ന്ന് അവള്‍ എനിക്ക് മുന്‍പില്‍ അപേക്ഷയുമായി രംഗത്തെത്തി, 'മാ ദയവ് ചെയ്ത് ആ ചിത്രം നീക്കം ചെയ്യൂ, അവര്‍ എന്നെ പരിഹസിക്കുന്നു'. അതുകൊണ്ട് മിസ്റ്റര്‍ ഝാ, എന്റെ മകള്‍ മികച്ച ഒരു കായികതാരമാണ്. ലിംക ബുക്ക് ഓഫ് റെക്കോഡില്‍ ഇടം നേടിയ കുട്ടിയാണ്. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടയിട്ടുണ്ട്. ലോക ചാമ്പ്യന്‍ ഷിപ്പില്‍ വെങ്കല മെഡലും കരസ്ഥമാക്കിയിട്ടുണ്ട്, അതും രണ്ട് വട്ടം. അവള്‍ സ്‌നേഹനിധിയായ മകളാണ്, സുന്ദരിയും. നീങ്ങള്‍ എത്ര വേണമെങ്കിലും പരിഹസിച്ചോളൂ. ഞാന്‍ അവളെയോര്‍ത്ത് അഭിമാനിക്കുന്ന അമ്മയാണ്'- സ്മൃതി ഇറാനി കുറിച്ചു.