ന്ത്യന്‍ സിനിമയിലെ അതുല്യ അഭിനേത്രിയായിരുന്ന സ്മിതാ പാട്ടീലിൻ്റെ അതി മനോഹരമായൊരു ഓർമച്ചിത്രം പങ്കുവെച്ച് മകൻ പാട്രിക്. 1976ലെ കാൻ ചലച്ചിത്രോത്സവത്തിനിടയിലുള്ള ചിത്രമാണ് സ്മിതയുടെയും രാജ് ബബ്ബറിൻ്റെയും മകനായ പാട്രിക് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 

നിശാന്ത് എന്ന ചിത്രത്തിൻ്റെ സംവിധായകനായ ശ്യാം ബെനഗലിനും നടി ശബാന ആസ്മിക്കും ഒപ്പമുള്ള സ്മിതയുടെ ചിത്രമാണിത്.  പ്രിയങ്കാ ചോപ്രയും സോനം കപൂറും ദീപിക പദുക്കോണും എയ്മി ജാക്സണും മറ്റും അൽപവസ്ത്രത്തിന്റെ ഫാഷനിൽ തിളങ്ങുന്ന കാനിലെ പുതിയ കാഴ്ചകൾക്ക് നേർ വിപരീതമാണ് ഈ പഴയ ചിത്രം. പതിറ്റാണ്ടുകൾ കൊണ്ട് ബോളിവുഡിന് സംഭവിച്ച രൂപാന്തരത്തിന്റെ ഒരു ചുമർചിത്രം കൂടിയാണിത്.

എഴുപതുകളിൽ  നമ്മുടെ സംസ്കാരമാണ് അവര്‍ വസ്ത്രധാരണത്തിലൂടെ  കാണിച്ചിരിക്കുന്നതെന്ന കമന്റുകൾ തന്നെ ഇതിനുള്ള തെളിവാണ്.

Smita Patil

പാട്രിക്കിൻ്റെ ചിത്രമെത്തിയതിന് പിന്നാലെ ശബാന ആസ്മിയും 1976ലെ കാൻ ഫിലിം ഫെസ്റ്റിവലിനിടയിലുള്ള മൂവരുടെയും മറ്റൊരു ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്.