തമിഴ് റോക്കേഴ്‌സിലെ രണ്ടുപേരെ കേരളത്തിലേക്ക് കൊണ്ടുവന്ന് ജയിലില്‍ ഇട്ടിട്ടുണ്ട്.- സിയാദ് കോക്കര്‍


സിയാദ് കോക്കർ

പുതിയ സിനിമകള്‍ ചോര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന തമിഴ്‌റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിന് പിന്നിലെ രണ്ടുപേരെ കേരള പോലീസ് കണ്ടെത്തി ജയിലില്‍ ഇട്ടിട്ടുണ്ടെന്ന് നിര്‍മാതാവ് സിയാദ് കോക്കര്‍. അന്ന് ഡിഐജി ആയിരുന്ന കെ. പദ്മകുമാര്‍ ആണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമ ഏതെന്ന് ഓര്‍ക്കുന്നില്ല. സുരേഷ് കുമാര്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന് പദ്മകുമാര്‍ സാര്‍ വഴി പരാതി നല്‍കി. തമിഴ്‌റോക്കേഴ്‌സിന് പിന്നിലെ രണ്ടുപേരെ കേരളത്തില്‍ കൊണ്ടുവന്ന് ജയിലില്‍ ഇട്ടു. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അതൊരു വലിയ ജോലിയായിരുന്നു.

ഇന്ന് സൈബര്‍ സെല്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച് ഇത്തരം കേസുകള്‍ അന്വേഷിക്കുന്നുണ്ട്- സിയാദ് കോക്കര്‍ പറഞ്ഞു.

കോടി ക്ലബുകള്‍ എല്ലാം മാര്‍ക്കറ്റിങ് തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കോടി ക്ലബുകളുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടാറുണ്ട്. ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അപ്രിയ സത്യങ്ങള്‍ പറയാന്‍ പാടില്ലെന്നാണ് പറയാണ്. ഞാന്‍ അതില്‍ വിശ്വസിക്കുന്നു. ഇതൊരു മാര്‍ക്കറ്റിങ് തന്ത്രമാണ്. ഞാന്‍ അതേ പറയുന്നുള്ളൂ. ഒന്നോ രണ്ടോ സിനിമകള്‍ അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം. എന്നാല്‍ എന്റെ അറിവില്‍ അറിയില്ല. ഇതൊരു മാര്‍ക്കറ്റിങ് തന്ത്രമല്ലാതെ മറ്റെന്ത്? വേള്‍ഡ് വൈഡ് കളക്ഷനെക്കുറിച്ച് എനിക്കറിയില്ല.

സിനിമാനിരൂപണം പ്രേക്ഷകരെ സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളാണ് ഏറ്റവും സിനിമ കാണുന്നത്. അവര്‍ ജോലി കഴിഞ്ഞ് ഒരു സിനിമ കാണണമെന്ന് വിചാരിക്കുമ്പോള്‍ റിവ്യൂ വായിച്ചു നോക്കും. നിരൂപണം ശരിയോ തെറ്റെന്നോ വിഷയമല്ല. അത് അവരെ സ്വാധീനിക്കും. അതുപോലെ സിനിമയിലെ ഭാഗങ്ങള്‍ തിയേറ്ററില്‍ നിന്നെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് ഹോബിയാണ്. അവര്‍ക്കൊന്നും നഷ്ടമാകാനില്ല. ഞാനൊരു സിനിമ കണ്ടെന്ന് കാണിക്കാന്‍ പോസ്റ്റ് ചെയ്യുന്നത് മനോവൈകല്യമാണ്- സിയാദ് കോക്കര്‍ കൂട്ടിച്ചേര്‍ത്തു.


Content Highlights: siyad koker producer Interview, Tamilrockers, piracy issue, crisis in Cinema, crore club marketing


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022

Most Commented