ർബുദം ​ഗുരുതരമായതിനേ തുടർന്ന് സഹായമഭ്യര്‍ഥിച്ച് രം​ഗത്ത് വന്ന തമിഴ്‌നടന്‍ തവസിക്ക് സഹായവുമായി നടൻമാരായ വിജയ് സേതുപതിയും ശിവകാർത്തികേയനും. അടിയന്തര സഹായമായി ഒരു ലക്ഷം രൂപയാണ് വിജയ് സേതുപതി സഹായം നൽകിയത്. നടൻ സൗന്ദര രാജ വിജയ് സേതുപതിയ്ക്ക് വേണ്ടി ഒരു ലക്ഷത്തിന്റെ ചെക്കും 10000 രൂപയും കെെമാറി. 

നടൻ ശിവകാർത്തികേയൻ 25000 രൂപ അടിയന്തര സഹായം നൽകി. തവസിയുടെ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാമെന്ന് ശിവ കാര്‍ത്തികേയന്‍ വ്യക്തമാക്കി.തവസിയുടെ ചികിത്സ ഏറ്റെടുക്കുന്നുവെന്ന് ഡിഎംകെ എംഎല്‍എ ശരവണനും അറിയിച്ചു.

ചെന്നൈയില്‍ ചികിത്സയിലാണ് അദ്ദേഹം. രജനീകാന്ത് നായകനായ 'കിഴക്ക് ചീമയിലെ' മുതല്‍ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'അണ്ണാത്തെ'യില്‍ വരെ അഭിനയിച്ചിട്ടുണ്ട്.

ഇത്തരമൊരു രോഗം വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സഹായിക്കണമെന്നും' യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ തവസി വ്യക്തമാക്കിയിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ശരീരഭാരം കുറഞ്ഞ് കണ്ടാല്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത രൂപത്തിലാണ് നടന്‍.

Content Highlights: Sivakarthikeyan Vijay Sethupathi lend financial help to Thavasi for cancer treatment