Doctor Movie Poster
തീയേറ്ററുകളിൽ ആവേശം നിറച്ച് ശിവകാർത്തികേയൻ നായകനായെത്തിയ തമിഴ് ചിത്രം ഡോക്ടർ. ഒക്ടോബർ ഒൻപതിന് തമിഴ്നാട്ടിലെ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് ആദ്യ ദിവസം തന്നെ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.
ശിവകാർത്തികേയൻ, സംവിധായകൻ നെൽസൺ, സംഗീത സംവിധായകൻ അനിരുദ്ധ് എന്നിവർ ചെന്നൈയിലെ തീയേറ്ററിൽ ആദ്യ ഷോ കാണാൻ എത്തിയിരുന്നു.
ശിവകാർത്തികേയൻ, വിനയ്, പ്രിയങ്ക അരുൾ മോഹൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം അവയവക്കടത്താണ് കൈകാര്യം ചെയ്യുന്ന പ്രമേയം.
മാർച്ച് 26-ന് തീയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് റിലീസ് നീണ്ടു പോയത്. നയൻതാര മുഖ്യവേഷത്തിലെത്തിയ കോലമാവ് കോകിലയ്ക്കുശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡോക്ടർ. യോഗി ബാബു, അർച്ചന ചന്ദോക്, ഇളവരസ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
content highlights : Sivakarthikeyan Movie Doctor receives positive response from theatres
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..