ശിവ കാർത്തികേയനും രജനികാന്തും | ഫോട്ടോ: twitter.com/Siva_Kartikeyan
തുടർച്ചയായ രണ്ട് ചിത്രങ്ങൾ നൂറുകോടി ക്ലബിൽ ഇടംപിടിച്ച സന്തോഷത്തിലാണ് നടൻ ശിവ കാർത്തികേയൻ. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ഡോൺ ആണ് ഇറങ്ങി രണ്ടാഴ്ചയാവുമ്പോഴേക്കും നൂറുകോടി ആഗോള കളക്ഷൻ നേടിയത്. ഇതിന് തൊട്ടുപിന്നാലെ സ്റ്റൈൽ മന്നൻ രജനികാന്തിനെ സന്ദർശിച്ചിരിക്കുകയാണ് ശിവ കാർത്തികേയൻ.
സൂപ്പർതാരത്തെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നാണ് ശിവ കാർത്തികേയൻ കണ്ടത്. ഏകദേശം ഒരുമണിക്കൂർ നീണ്ടു ഈ കൂടിക്കാഴ്ച. "ഇന്ത്യൻ സിനിമയുടെ ഡോണിനൊപ്പം. സൂപ്പർ സ്റ്റാർ രജനികാന്തിനെ സന്ദർശിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു. ആ അറുപത് മിനിറ്റ് എന്റെ ആയുഷ്ക്കാലത്തേക്കുള്ള ഓർമയായിരിക്കും. അമൂല്യമായ നിങ്ങളുടെ പ്രശംസാവാക്കുകൾക്കും സമയത്തിനും നന്ദി തലൈവാ" എന്നാണ് ഈ നിമിഷത്തേക്കുറിച്ച് ശിവ കാർത്തികേയൻ ട്വീറ്റ് ചെയ്തത്.
രജനിയോടുള്ള തന്റെ ആരാധനയെക്കുറിച്ച് പല അഭിമുഖങ്ങളിലും ശിവ കാർത്തികേയൻ പറഞ്ഞിട്ടുണ്ട്. നവാഗതനായ സിബി ചക്രവർത്തിയാണ് ഡോൺ സംവിധാനം ചെയ്തത്. ചക്രവർത്തി എന്ന യുവാവിന്റെ കോളേജ് പഠനകാലവും കർക്കശക്കാരനായ അച്ഛനുമായുള്ള ബന്ധവുമെല്ലാമാണ് ഡോണിനാധാരം. ഡോൺ കണ്ട രജനികാന്ത് ചിത്രത്തെ വാനോളം പുകഴ്ത്തിയിരുന്നു.
പ്രിയങ്ക മോഹൻ, എസ്.ജെ. സൂര്യ, സൂരി, സമുദ്രക്കനി എന്നിവരാണ് സിനിമയിൽ മുഖ്യവേഷങ്ങളിലെത്തിയത്. അനിരുദ്ധ് ആണ് സംഗീതസംവിധാനം. ശിവ കാർത്തികേയനും പ്രിയങ്ക മോഹനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഡോക്ടറാണ് ശിവ കാർത്തികേയന്റെ ആദ്യ നൂറുകോടി ചിത്രം.
Content Highlights: Sivakarthikeyan meets Superstar Rajinikanth, Don Tamil Movie, Don Movie Success
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..