ശിവാജി ഗണേശൻ ഭാര്യ കമല മകൻ പ്രഭു എന്നിവർക്കൊപ്പം | Photo: Mathrubhumi Archives (File Photo)
ചെന്നൈ: അന്തരിച്ച നടന് ശിവാജി ഗണേശന്റെ സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കം കോടതിയില്‍. ശിവാജി ഗണേശന്റെ പെണ്മക്കളായ ശാന്തിയും രാജ്വിയുമാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. സഹോദരങ്ങളായ നടന് പ്രഭുവും രാംകുമാറും അനധികൃതമായി സ്വത്തു തട്ടിയെടുത്തെന്നാണ് ഹര്‍ജിയിലെ ആരോപണം.
തങ്ങളറിയാതെ ചില സ്വത്തുക്കള്‍ വിറ്റെന്നും മറ്റു ചിലത് അവരുടെ ആണ്മക്കളുടെ പേരിലാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രഭുവും രാംകുമാറും വ്യാജ വില്‍പ്പത്രം തയ്യാറാക്കി കബളിപ്പിച്ചതായും സഹോദരിമാര്‍ ആരോപിച്ചു.
ഗോപാലപുരത്തെ ശിവാജിയുടെ വീട് പ്രഭുവും രാംകുമാറും ചേര്‍ന്ന് അഞ്ചുകോടി രൂപയ്ക്ക് വിറ്റു. റോയപ്പേട്ടയിലെ നാലു വീടുകളുടെ വാടകയില്‍ ഒരു വിഹിതംപോലും നല്‍കുന്നില്ല. അമ്മയുടെ സ്വത്തിന്റെയും പത്തുകോടിയോളം വിലമതിക്കുന്ന 1000 പവന് സ്വര്‍ണം, വജ്രം, വെള്ളി ആഭരണങ്ങളുടെ വിഹിതവും ഇതുവരെയായി നല്‍കാതെ വഞ്ചിച്ചതായും ഹര്‍ജിയില്‍ പറയുന്നു. അഭിനയരംഗത്തെ പ്രതിഫലം ഉപയോഗിച്ച് ശിവാജി ഗണേശന് ചെന്നൈയില്‍ പലയിടത്തും സ്വത്തുക്കള്‍ വാങ്ങിയിരുന്നു. അവയ്ക്ക് നിലവില്‍ 271 കോടി രൂപയോളം മൂല്യമാണ് കണക്കാക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..