തമിഴിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ശിവാ കാര്‍ത്തികേയന്റെ പുതിയ ചിത്രം റെമോയുടെ ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും പുറത്തിറങ്ങി. താരത്തിന്റെ പെണ്‍വേഷത്തിലുള്ള ലുക്കാണ് പോസ്റ്ററിലുള്ളത്.

യുവാവ്, വൃദ്ധന്‍ ഗെറ്റപ്പുകളിലും ശിവ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കീര്‍ത്തി സുരേഷാണ് നായിക. രജനീമുരുകനിലാണ് ശിവാ കാര്‍ത്തികേയന്‍- കീര്‍ത്തീ സുരേഷ് താരജോഡി ഇതിന് മുമ്പ് ഒന്നിച്ചിട്ടുള്ളത്.  അനിരുദ്ധാണ് സംഗീത സംവിധാനം. 24 എഎം സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന 'റെമോ' സംവിധാനം ചെയ്യുന്നത് ഭാഗ്യരാജ് കണ്ണനാണ്.